Sunday, December 30, 2012

εç{ ÎÞMí

εç{ ÎÞMí

Îã·àÏÎÞÏ ÈøµÉàÁÈÕᢠÉdLIáÆßÕØ¢ ÈàI ØÙÈÕᢠµ¿Ká ÈßÄcÄÏßçÜAá µH¿‚ æÉYµáGà, ÎÞMí.
¼àÕßÄ¢ Ä{ßVJáÄá¿BáK dÉÞÏJßW ¥ÈáÍÕßçAIßÕK ¨ ÕÜßÏ ÆáøLJßæa çÉøßW øÞ¼c¢ ÄܵáÈßAáKá. ¥ùáÉJßÏFá ÕV×¢ µÝßEßGᢠØbÞÄdLcJßæa ¥ÍßÎÞÈÕᢠ¥ÕµÞÖÕᢠÉâVÃÎÞÏᢠ¥ÈáÍÕßAÞX ØídÄàAá µÝßÏÞæÄ çÉÞµáKÄßW ¨ ÎÙÞøÞ¼cJßÈá ܼí¼ßAÞæÄ Õ‡.

²øáµÞÜJá ØáøfÏíAá çÉøáçµG ÄÜØíÅÞÈÈ·øßÏßW, ³¿áæKÞøá ÌØßW, Èßæa ¼àÕßÄ¢ §BæÈ ÈßVÆÏ¢ ºÕßGßÏøÏíAæMGÄßæa ÉÞÉ¢ ®KÞÃá ÍÞøÄJßÈá µÝáµßJàVAÞÈÞÕáµ? ¥¢·àµÞøB{áæ¿Ïᢠ¥ÍßÎÞÈB{áæ¿ÏᢠɿÕáµZ ³¿ßAÏùß ®dÄ Îáµ{ßæÜJßÏÞÜᢠ¥Õßæ¿ÏᢠÈßæa µø‚ßW ¥ÈLµÞÜ¢ ¾BZ çµGáæµÞçIÏßøßAá¢. ¥ÉÎÞÈJßæa Õß×ÎáUá ÄùEÄí ÈßæaÏáUßÜÞæÃCßÜᢠ¥ÄßW æÈÞLáÉß¿ÏáKÄí ¨ øÞ¼cJßæa ÎÈ£ØÞfßÏÞÃí. ØídÄàÏáæ¿ ÕcµíÄßØbÞÄdLcJßÈá çÈæøÏáU µ¿KÞdµÎÃBZ ²ÞçøÞ ÄÕÃÏᢠØã×í¿ßAáK dÉÄßç×ÇÞ·íÈß ²Gá¢èÕµÞæÄ æµG¿BáK ÉÄßÕádÉÙØÈ¢ Èßæa ÎøÃJßÜâæ¿æÏCßÜᢠ¥ÕØÞÈßAæG.

µÝßE ÉÄßÈÞùÞ¢ ÄàÏÄßÕæø ÈàÏᢠ¾BZæAÞM¢ ºßø߂ᢠµ{߂ᢠȿKÕ{ÞÏßøáKá. ÈßÈAáÎáIÞÏßøáKá ÕÜßÏ ÕÜßÏ ØbÉíÈBZ. Èà ¾B{áæ¿ Îµç{Þ ØçÙÞÆøßçÏÞ ØáÙãçJÞ ¦ÏßøáKá. ØbL¢ ÎHßW ¥NÏáæ¿ Î¿ßJGßæÜK çÉÞæÜ ØáøfÞçÌÞÇçJÞæ¿ ¼àÕß‚ ÈßæK ºàLßæÏùßE Ø¢ØíµÞøÖâÈcÄÏßW ®JßÈßWAáKá, çÜÞµJßÈá ÎÞÄãµÏÞÏßøáK ÍÞøÄ¢ §çMÞZ. Èßæa ¦ÖáÉdÄßAß¿AÏíAøßµßW ²øá øÞ¼cJßæa ÎáÝáÕX dÉÞVÅÈÏᢠµÞÕÜáIÞÏßGᢠ¾Bæ{æÏÞæA çÄÞWMß‚á µH¿ÏíAáµÏÞÏßøáKá, Èà.

§KæÜ øÞ¼c¢ ÈßÈAáçÕIß ²çø µHáÎÞÏß µHàæøÞÝáAß; ²çø ÙãÆÏÕáÎÞÏß çùÞØÞMâA{ᢠÎìÈdÉÞVÅȵ{ᢠØÎVMß‚á. ¨ µø‚ßÜßÈᢠ²ÞVÎÏíAáæÎÞM¢ ¯xÕáÎÞÆc¢ ÈßÈAá dÖiÞ¾í¼ÜßÏÞÏß ÈWçµIÄí §ÄáçÉÞæÜæÏÞøá dµâøÄ §ÈßæÏÞøßAÜᢠ¦ÕVJßAßæˆK ©ùMÞÃí; ¨ øÞ¼cJí §Èß ¼ÈßAÞÈßøßAáKÕøᢠ§çMÞZ ¼àÕßAáKÕøáÎÞÏ ÎáÝáÕX ØídÄàµZAáÎáU ØáøfÞÕÞ·íÆÞÈÕáÎÞÃí. ¾B{áæ¿ µáEßæa Îøâ øÞ¼cJá ØídÄàØáøfÏíAá ÕÝßæÏÞøáAæG ®KáÄæKÏÞÃá Èßæa ÎÞÄÞÉßÄÞAZ ÉùEÄí. dÉßÏæMG æÉYµáGà, §LcÏßæÜ ÎáÝáÕX ØídÄàÄbJßÈᢠçÕIß ÌÜßÏÞµáµÏÞÏßøáKá Èà. ¥ÄáæµÞIáÄæK Èßæa ØÙÈÕᢠÎøÃÕᢠÉÞÝÞÏßçMÞµÞX É޿߈.

ÖßfÞÈßÏÎBZ ®dÄÏá¢çÕ·¢ Éøß×íµøßAáæÎKᢠØídÄàØáøf ©ùMáÕøáJáæÎKᢠÍøÃÞÇßµÞøßµZ ÉùEáµÝßEá. ÕàGµJßÜᢠæÉÞÄ᧿JßÜᢠØídÄà ¥VÙßAáK ¥ÕµÞÖBZ ©ùMáÕøáJÞX øÞ¼c¢ §ÈßæÏCßÜᢠ¼Þ·øâµÎÞµæG.
Èà ¥ÈáÍÕß‚ §øáZæÈÞOøBZ ¨ ÎHßW §ÈßæÏÞøÞZAᢠ©IÞµÞÄßøßAæG. 

Friday, December 28, 2012

> ടാ…. കള്ളുങ്കുപ്പി


 
മദീനയിലെവിടെയോ മദ്യവീപ്പ മറിഞ്ഞ് ഒരല്പം മദ്യം പുല്ലില്‍ തെറിച്ചുവെന്നും ഒരുപറ്റം ആട്ടിന്‍കുട്ടികള്‍ ആ പുല്ല് തിന്നുവെന്നും ഖലീഫ അലി(റ) അറിഞ്ഞു. ഒരാടിന്റെ ആയുഷ്കാലം ഗണിച്ചെടുത്ത് ‘അത്രയും കാലം ഞാന്‍ ആട്ടിറച്ചി തിന്നൂല’ എന്നു തീര്‍ത്തു പറഞ്ഞ അലി(റ)ന്റെ ജീവിതം കേട്ട മലപ്പുറത്തെ മാപ്പിളക്കുഞ്ഞുങ്ങള്‍ക്കെങ്ങനെ കള്ളുങ്കുപ്പിയോട് പൊറുക്കാനാവും?. ഇത് പഴയകാലം. പക്ഷേ, എന്തു കൊണ്ട് നമുക്ക് തിരിച്ചു പൊയ്ക്കൂടാ?

   മദ്രസവിട്ട് വീട്ടിലേക്കു വരുന്ന വഴിക്ക് വേലിക്കരികെ ഒരൊഴിഞ്ഞ മദ്യക്കുപ്പി. ‘ടാ… ഒരു കള്ളുങ്കുപ്പി’. ആരോ വിളിച്ചു പറഞ്ഞു. ആകെ ബഹളമായി. ഒരുവന്‍ ഒരു വലിയ കമ്പ് കൊണ്ടു വന്നു. എല്ലാവരും ചേര്‍ന്ന് ആര്‍പ്പ്വിളിയോടെ ആ കള്ളുങ്കുപ്പി തോണ്ടിയെടുത്ത് വഴിയിലെത്തിച്ചു. മദ്യക്കുപ്പിക്ക് ചുറ്റും കൂടിനിന്ന് ആ കുട്ടിപ്പട കല്ലെറിഞ്ഞ് കുപ്പി തവിടു പൊടിയാക്കി. ഒരു മഹാകാര്യം ചെയ്തു തീര്‍ത്ത സംതൃപ്തിയോടെ ലോകത്തെ സര്‍വ്വ മദ്യപാനികളെയും ഉറക്കെപ്പഴിച്ച് സംഘം പലവഴിയായി ചിതറി. മദ്യത്തോടും മദ്യപാനികളോടുമുള്ള ഒരു തലമുറയുടെ അടങ്ങാത്ത വെറുപ്പാണിവിടെക്കാണുന്നത്.
  മദീനയിലെവിടെയോ മദ്യവീപ്പ മറിഞ്ഞ് ഒരല്പം മദ്യം പുല്ലില്‍ തെറിച്ചുവെന്നും ഒരുപറ്റം ആട്ടിന്‍കുട്ടികള്‍ ആ പുല്ല് തിന്നുവെന്നും ഖലീഫ അലി(റ) അറിഞ്ഞു. ഒരാടിന്റെ ആയുഷ്കാലം ഗണിച്ചെടുത്ത് ‘അത്രയും കാലം ഞാന്‍ ആട്ടിറച്ചി തിന്നൂല’ എന്നു തീര്‍ത്തു പറഞ്ഞ അലി(റ)ന്റെ ജീവിതം കേട്ട മലപ്പുറത്തെ മാപ്പിളക്കുഞ്ഞുങ്ങള്‍ക്കെങ്ങനെ കള്ളുങ്കുപ്പിയോട് പൊറുക്കാനാവും?
   അന്ന് മദ്യപാനി വെറുക്കപ്പെട്ടവനായിരുന്നു. മഹല്ലുകളില്‍ അവര്‍ മാറ്റിനിര്‍ത്തപ്പെട്ടു. മദ്യഷാപ്പുകള്‍ ഒറ്റപ്പെട്ട നിഗൂഢ സ്ഥലങ്ങളിലായിരുന്നു. ഇന്ന് മദ്യഷാപ്പുകള്‍ ഗ്രാമങ്ങളിലേക്ക് ചേക്കേറി. സ്വര്‍ണ്ണവര്‍ണ്ണ പാനീയം സുപരിചിതമായിരിക്കുന്നു. റോയല്‍ ബ്രാന്‍ഡുകള്‍ എല്ലാഗ്രാമങ്ങളിലും യഥേഷ്ടം. പള്ളിയെന്നോ പള്ളിക്കൂടമെന്നോ നോക്കാതെ ആര്‍ക്കും എവിടെയും മദ്യക്കട തുറക്കാവുന്നതേയുള്ളൂ. ജനങ്ങളുടെ ആവശ്യമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സര്‍ക്കാറുകള്‍ വരുമ്പോള്‍ നിയമങ്ങള്‍ കുറച്ചുകൂടെ ഉദാരമാവും. ഫലം, എല്‍കെജി കുട്ടി അച്ഛനെ അനുകരിച്ച് അച്ഛന്‍ അലമാരയില്‍ സൂക്ഷിച്ചുവച്ച മദ്യക്കുപ്പിയില്‍ നിന്ന് ആരും കാണാതെ രുചി നോക്കുകയും പിന്നീട് അതവന്റെ പതിവാകുകയും എല്ലാ ദിവസവും വാട്ടര്‍ബോട്ടിലില്‍ മദ്യം നിറച്ച് കുറച്ച് ഐസ്ക്യൂബുകളുമിട്ട് സ്കൂളിലേക്ക് കൊണ്ടുപോവുകയും ഒടുവില്‍ പത്രത്തില്‍ പടം അടിച്ചു വരാന്‍ അയല്‍പക്കത്തെ കൊച്ചുമോളെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്ന എം മുകുന്ദന്റെ കഥയിലെ (രണ്ടു കൊച്ചു തെമ്മാടികള്‍) കഥാപാത്രങ്ങള്‍ക്ക് ജീവന്‍ വെക്കുന്നിടത്തേക്ക് നമ്മുടെ നാട് വികസിക്കുകയും ചെയ്യുന്നു.
   മലപ്പുറത്തെ ഒരു സ്കൂള്‍ അധ്യാപകന്‍ തന്റെ ശിഷ്യനെ ബിവറേജിനു മുന്നില്‍ ക്യൂ നില്‍ക്കുന്നതായി കണ്ടപ്പോള്‍ ആധി പെരുത്തു. അവനെ ഉപദേശിക്കാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച സ്കൂളില്‍ വന്ന അധ്യാപകന്‍ കുട്ടിയെ വിളിച്ചു മാറ്റി നിര്‍ത്തി സംസാരിച്ചു: “മോനേ, മറ്റാര്‍ക്കോ വേണ്ടിയാണെങ്കിലും മദ്യഷാപ്പില്‍ പോവരുത്. മദ്യഷാപ്പും മദ്യപാനികളുമായുള്ള ബന്ധം നിന്നെയും മദ്യപാനിയാക്കും.” അധ്യാപകന്‍ പറഞ്ഞു തീര്‍ന്നില്ല. അവന്‍ പ്രതികരിച്ചു: “സര്‍, മറ്റാര്‍ക്കോ വേണ്ടിയല്ല, ഞങ്ങള്‍ക്കു വേണ്ടി തന്നെയാണ്. ഇടയ്ക്ക് ഞായറാഴ്ചകളില്‍ ഞങ്ങള്‍ കമ്പനിയടിക്കാറുണ്ട് സര്‍.” മുഖത്തടിയേറ്റപോലെയായി അയാള്‍. അന്നയാള്‍ ഒരു പുതിയ തീരുമാനമെടുത്തു. ഇനി മേലില്‍ ഞാനെന്റെ കുട്ടികളെ ഉപദേശിക്കില്ല എന്ന്. ഉപദേശിച്ചിരുന്നില്ലെങ്കില്‍ അവന്‍ മറ്റാര്‍ക്കോ വേണ്ടിയാണ് ബിവറേജില്‍ ക്യൂ നിന്നതെന്നെങ്കിലും സമാധാനിക്കാമായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘ചോക്കുപൊടി’ കോളത്തില്‍ അക്ബര്‍ കക്കട്ടില്‍ ‘ഞങ്ങള്‍ ഇപ്പോഴത്തെ കുട്ടികളെ ഉപദേശിക്കാറില്ല’ എന്ന് എഴുതിയത് വെറുതെയല്ല. മദ്യപിച്ച് പരീക്ഷ എഴുതാനിരുന്ന മൂന്ന് ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥികളെ പുറത്താക്കിയ പത്രവാര്‍ത്തയും മലപ്പുറത്തു നിന്നായിരുന്നു.
  നമ്മുടെ കുട്ടികള്‍ ‘കൊച്ചു തെമ്മാടി’കളാവാന്‍ പഠിക്കുകയാണല്ലോ. മദ്യപാനികളുടെ ശരാശരി പ്രായം 12 വയസ്സിലെത്തിയിരിക്കുന്നുവെന്ന് കണക്കുകള്‍ പറയുന്നു. മദ്യപാനം യുവത്വത്തിന്റെ വര്‍ണത്തൂവലായിരിക്കുന്നു. മലപ്പുറം ജില്ലയിലെ ഏതു ഗ്രാമത്തില്‍ ചെന്നാലും അന്തിമയങ്ങിയാല്‍ പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്ന കാഴ്ചകളെത്രയെങ്കിലും കാണാനാവും. എന്തിന്; അരക്കോടിയുടെ മദ്യം കുടിച്ച് തീര്‍ക്കുന്നത് മലപ്പുറത്തുകാരാണെന്നത് നമുക്ക് അഭിമാനമല്ലേ. ഇതില്‍ 70-80 ശതമാനം യുവാക്കളാണ്. നമ്മുടെ മക്കളുടെ കയ്യില്‍ ധാരാളം പണമെത്തുമ്പോള്‍ അത് ചെലവഴിക്കാന്‍ അവര്‍ മാര്‍ഗ്ഗം കാണാതിരിക്കുന്നതെങ്ങനെ? വിദേശത്തുള്ള രക്ഷിതാക്കളുടെ സ്നേഹപ്രകടനമായും മാഫിയാ ബന്ധങ്ങളിലൂടെയായും അവരിന്ന് സമ്പന്നരാണ്. മലപ്പുറം എസ്പിയുടെ നിര്‍ദ്ദേശാനുസരണം ഭാരതപ്പുഴയിലെ മണല്‍ മാഫിയക്ക് എസ്കോര്‍ട്ട് പോവുന്നവരുടെ ഗുണ്ടാലിസ്റ് തയ്യാറാക്കിയപ്പോള്‍ കോളജില്‍ പഠിക്കുന്ന നിരവധി വിദ്യാര്‍ത്ഥികളെയും കണ്ടെത്തിയിരുന്നു. അതിരാവിലെ എഴുന്നേറ്റ് രണ്ടുമണിക്കൂര്‍ ബൈക്കോടിച്ചാല്‍ കൈ നിറയെ പണം ലഭിക്കുന്ന മറ്റെന്ത് തൊഴിലാണുള്ളത്?
   സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ക്ളബ്ബുകള്‍ പ്രവര്‍ത്തിക്കുന്നത് മലപ്പുറം ജില്ലയിലാണ്. അവര്‍ കളിച്ചു മാത്രമല്ല ആഘോഷിക്കുന്നത്, കുടിച്ചും കൂത്താടിയുമാണ്. നമ്മുടെ നാട്ടിലെ ക്ളബ്ബുകളാണ് തെമ്മാടികളുടെ പാഠശാല. ക്ളബ്ബുകള്‍ സംഘടിപ്പിക്കുന്ന ടൂറുകളില്‍ നിന്നാണ് പുതിയ തെമ്മാടികള്‍ കൈപൊക്കുന്നത്. കണ്‍വെട്ടത്തു നിന്ന് മറയുമ്പോള്‍ കൂടുതല്‍ സ്വാതന്ത്യ്രവും ധൈര്യവും ലഭിക്കുക സ്വാഭാവികം. മദ്യത്തിന്റെയും പെണ്ണിന്റെയും രുചി നുണയുന്നത് ഇത്തരം വിനോദയാത്രകളിലാണ്. വിനോദയാത്രക്കെന്നു പറഞ്ഞ് പണം വാങ്ങിപ്പോവുന്ന മക്കള്‍ തെമ്മാടിക്കൂട്ട് തേടിപ്പോവുകയാണെന്ന് രക്ഷിതാക്കള്‍ ഓര്‍ക്കുന്നത് നല്ലത്. സൌഹൃദങ്ങളില്‍ നിന്നാണ് കുട്ടികളില്‍ രുചിയും അഭിരുചിയും സ്വഭാവവും രാഷ്ട്രീയവും സംസ്കാരവും രൂപപ്പെടുന്നത്. നല്ല സൌഹൃദങ്ങളില്‍ നിന്നേ നല്ലത് പഠിക്കൂ.
   തിന്മകള്‍ ലളിതവത്കരിക്കപ്പെടുന്ന കാലമാണിത്. മദ്യം വെറുക്കപ്പെടേണ്ടതല്ല, മദ്യപാനി മാറ്റി നിര്‍ത്തപ്പെടേണ്ടവനുമല്ല. മാന്യന്മാര്‍ക്ക് മദ്യം സ്റാറ്റസ് സിമ്പലാണ്. പട്ടയടിച്ച് ബോധം കെട്ട് ഓടയില്‍ കിടക്കുന്നവനാണ് ചെറ്റ. വിലകൂടിയ മദ്യം കുടിക്കുന്നവന്‍ അന്തസ്സുള്ളവനാണ് എന്നൊക്കെയാണിന്നത്തെ അവസ്ഥ. തീര്‍മേശയില്‍ മഹോന്നത സ്ഥാനമുണ്ട് മദ്യത്തിന്. ആഘോഷങ്ങള്‍ മദ്യചേരുവയില്ലെങ്കില്‍ അപൂര്‍ണങ്ങളാണ്. കല്യാണ രാത്രികളിലെ തലവെട്ടുകല്യാണം മലപ്പുറത്തെ സ്ഥിരം കാഴ്ചയാണ്. കോഴിത്തലയല്ല വെട്ടുന്നത്; കുപ്പിത്തലയാണെന്നു മാത്രം. ഇറച്ചി വാങ്ങാനൊരുക്കിയ കാശുമായിപ്പോയ മകന്റെ സുഹൃത്തുക്കള്‍ ആഘോഷിക്കാനുള്ള കുപ്പി വാങ്ങി ബാക്കി കാശ് തിരിച്ചു കൊടുത്തപ്പോള്‍ കല്യാണപ്പന്തല്‍ അടിപിടി വേദിയായതും പിറ്റേദിവസം പുതിയാപ്പിളയെ പെണ്ണിന്റെ വീട്ടിലേക്ക് മദ്യക്കുപ്പി കൊണ്ട് മാലചാര്‍ത്തി സുഹൃത്തുക്കള്‍ ആനയിച്ചതും ആഘോഷത്തിന്റെ പുതിയ മാതൃകകളാണ്.
   എന്തും ആഘോഷമാക്കി മാറ്റുകയാണ് നമ്മളിപ്പോള്‍. ആഘോഷത്തിന്റെ മാറ്റ് കൂട്ടുന്നത് മദ്യം വിളമ്പുന്നതിന്റെ തോതനുസരിച്ചാണ്. ബോളിവുഡിലെ സൂപ്പര്‍താരം ലിയനാഡോ ഡികാപ്രിയോ പതിനാറു കോടി രൂപയുടെ മദ്യമാണ് പിറന്നാള്‍ ദിവസം വിളമ്പിയത്. നമ്മുടെ മക്കള്‍ക്ക് അനുകരിക്കാനുള്ളത് ബോളിവുഡിലെയും ഹോളിവുഡിലെയും താരസുന്ദര•ാരെയാണല്ലോ. വൈകീട്ടത്തെ പരിപാടി നിശ്ചയിക്കുന്നത് താരങ്ങളാണല്ലോ.
   മൂന്നു വര്‍ഷം മുമ്പ് ഒരു ന്യൂ ഇയര്‍ രാത്രിയില്‍ യാത്ര ചെയ്തത് ഓര്‍ത്ത് ഇന്നും വിറച്ചു പോവുന്നു; ചെന്നു പെട്ടത് ആഘോഷക്കമ്മിറ്റിയുടെ ആരവങ്ങള്‍ക്കിടയിലേക്കാണ്. ഒരു സംഘം യുവാക്കള്‍ ആടിത്തിമര്‍ക്കുകയാണ്. ആരുടെയും കാലുകള്‍ നിലത്തുറക്കുന്നില്ല. കത്തിച്ചുവച്ച ടയറാണ് അവരുടെ വിളക്ക്. കുഴഞ്ഞ നാവില്‍ നിന്ന് പുറത്ത് വരുന്നത് അശ്ളീലപ്പാട്ടുകള്‍. കൈകളിലുയര്‍ത്തിപ്പിടിച്ചത് നിറഞ്ഞ മദ്യക്കുപ്പികള്‍. ഇടക്കിടെ സിപ്പ് ചെയ്ത് കുപ്പികള്‍ പലരിലൂടെയായി കൈമാറുന്നു. ഹാപ്പി ന്യൂഇയര്‍ എന്നാര്‍ത്തു വിളിച്ച് പുതുവര്‍ഷം ആഘോഷിക്കുകയാണ് അവര്‍. റോഡ് ക്രോസ് ചെയ്ത് നിര്‍ത്തിയ ഓംനി വാനില്‍ നിന്ന് കാതടപ്പിക്കുന്ന ശബ്ദത്തില്‍ പശ്ചാത്തല സംഗീതവുമുണ്ട്. ചെന്നായ് കൂട്ടത്തിനിടയില്‍ പെട്ട മാന്‍പേട പോലെ വിറച്ചുപോയ നിമിഷം. ഡിസംബര്‍ 31 നമുക്ക് നിര്‍ഭയമായി യാത്ര ചെയ്യാന്‍ സാധ്യമല്ലാത്ത രാത്രി കൂടിയാണ്. അന്ന് തെരുവ് കുട്ടിത്തെമ്മാടികള്‍ ഭരിക്കും. ആഘോഷങ്ങളുടെ പേരില്‍ നമ്മുടെ മക്കള്‍ കുടിച്ച് കൂത്താടുന്ന രാത്രി. ഗ്രമങ്ങളില്‍ പോലും ക്രമസമാധാനത്തിന് നമ്മുടെ പോലീസ് പെടാപ്പാട് പെടുന്ന രാത്രി. ആടിയും പാടിയും കുടിച്ചും പുകച്ചും ബഹളമിട്ടും അതിരുകളില്ലാത്ത തോന്ന്യാസങ്ങളുടെ കെട്ടുപൊട്ടിച്ച് പൂരപ്പറമ്പുകളെ തോല്‍പിക്കും അന്നത്തെ രാത്രിയിലവര്‍. വൃത്തികെട്ട തെരുവില്‍ ഛര്‍ദ്ദിലുകളോടൊപ്പം പുളിച്ച തെറി ഛര്‍ദ്ധിച്ച് അവരന്ന് നമ്മുടെ തെരുവുകളെ വീണ്ടും വീണ്ടും വൃത്തിഹീനമാക്കും. തെരുവില്‍ ശരീരം വില്‍ക്കുന്ന വേശ്യകള്‍ക്കു പോലും അന്ന് മടിശ്ശീല നിറയും. പുതിയ തെമ്മാടികള്‍ പൊട്ടിമുളയ്ക്കുന്നത് ആ രാത്രിയിലാണ്. പൊടിമീശക്കാരില്‍ പലരും ആ രാത്രിയില്‍ ആദ്യമായി മദ്യത്തിന്റെ രുചിയറിയും. പുകച്ചുരുളുകളുടെ ഇന്ദ്രജാല ലഹരി നുണയും. വേഴ്ചയുടെ കിതപ്പ് മാറ്റും. തെമ്മാടികള്‍ക്ക് പഠിക്കുകയാണാ രാത്രിയില്‍ നമ്മുടെ മക്കള്‍. ഒരു പുതിയ വര്‍ഷത്തിലേക്ക് നൂറുനൂറ് സ്വപ്നങ്ങളും പ്രതീക്ഷകളുമായി നല്ല തുടക്കമിടുകയാണ് അവര്‍. ബുദ്ധി മരവിച്ച് വേച്ചു വേച്ചു വേണം അവര്‍ക്ക് പുതുപ്പിറവിയിലേക്ക് കാലെടുത്തു വെക്കാന്‍. ഭോഗിച്ചാസ്വദിച്ച,് കിതച്ചു കിതച്ചു വേണം അവര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാന്‍. അവര്‍ക്ക് അന്ന് രാത്രിയില്‍ വിരുന്നൊരുക്കാന്‍ നമ്മുടെ നാട്ടിലെ ക്ളബ്ബുകളുണ്ട്. സംസ്കാരം തൊട്ടു തീണ്ടാത്ത സാംസ്കാരിക സംഘടനകളുണ്ട്. കൊച്ചു കൊച്ചു തെമ്മാടിക്കൂട്ടുകളുണ്ട്. ബാറുകളും നിശാ ക്ളബ്ബുകളും ചൂതാട്ട കേന്ദ്രങ്ങളും വലിയ നഗരങ്ങളില്‍ മാത്രമല്ല നമ്മുടെ കൊച്ചു ഗ്രാമങ്ങളില്‍ പോലും തുറന്നുവച്ചിരിപ്പുണ്ട്. പ്രചോദിപ്പിക്കാന്‍ ചാനലുകളും മാധ്യമങ്ങളും റിയാലിറ്റി ഷോകളും മാതൃകയായി സിനിമാ സുന്ദരീസുന്ദരന്‍മാരും സ്പോര്‍ട്സ് താരങ്ങളും; കൊഴുപ്പ് കൂട്ടാന്‍ ഇനിയെന്തു വേണ്ടൂ.
    ഒരു രാജ്യത്തിന്റെ പ്രതീക്ഷയായ യൌവ്വനങ്ങള്‍ കുടിച്ചടിപതറി പടികയറുമ്പോള്‍ നോക്കു കുത്തിയായി നില്‍ക്കുന്ന ഭരണസംവിധാനവും ബലേ ഭേഷ്… നമ്മുടെ കുട്ടികള്‍ ഇന്ന് കുടിച്ചു പഠിച്ച് മിടുക്കരായ തെമ്മാടികളായി നമ്മുടെ മാനാഭിമാനങ്ങള്‍ക്ക് പൊന്‍തൂവല്‍ ചാര്‍ത്തിത്തരും. എന്റെ രക്ഷിതാക്കളേ… അരുതെന്ന് പറയാന്‍ നിങ്ങള്‍ കൈ ഉയര്‍ത്തരുത്. അവര്‍ നിങ്ങളുടെ പ്രതീക്ഷയാണ്. അവരാസ്വദിക്കട്ടെ. നമുക്കാവശ്യം തെരുവ് ഗുണ്ടകളും തെമ്മാടികളും പിടിച്ചു പറിക്കാരും കൂട്ടിക്കൊടുപ്പുകാരും നീലച്ചിത്ര നിര്‍മ്മാതാക്കളും അമ്മയെ വില്‍ക്കുന്നവരും അച്ഛനെ കൊല്ലുന്നവരും ഛര്‍ദ്ദിലുകളില്‍ മുഖം കുത്തി വീഴുന്നവരും സ്വബോധമില്ലാത്തവരുമാണല്ലോ. നമുക്കിവര്‍ക്കു വേണ്ടി മെഴുകുതിരികള്‍ കത്തിച്ചുവച്ച് ഹലേലുയ്യ പാടാം. തോന്ന്യാസങ്ങളുടെ അകമ്പടിയോടു കൂടി പുതുവര്‍ഷത്തിലേക്ക് നടന്നടുക്കാന്‍ ചൂട്ടുകത്തിച്ചു പിടിക്കാം.
   ’മരണശേഷം നിങ്ങള്‍ക്ക് ബാക്കിയാവുന്നത് സദ്വൃത്തരായ സന്താനങ്ങളായിരിക്കുമെന്ന്’ പഠിപ്പിച്ചത് മുത്ത്നബിയാണ്. ഇടനെഞ്ചിലമര്‍ത്തിത്തിരുമ്മി ഒന്നാലോചിച്ചു നോക്കൂ… നിങ്ങള്‍ക്ക് ബാക്കിയാവുന്നത് ആരായിരിക്കുമെന്ന്! നിങ്ങളുടെ മകനും ആരാവാനാണ് പഠിച്ചു കൊണ്ടിരിക്കുന്നതെന്ന്. ഒരൊറ്റ രാത്രി മതി അവന്റെ വിധി നിര്‍ണയിക്കാന്‍. ഗതിമാറ്റാന്‍. അതിനീ വരുന്ന ഡിസംബര്‍ 31 ധാരാളമാണ്. നിങ്ങളുടെ പ്രതീക്ഷകളുടെ കൂമ്പടഞ്ഞു പോവരുതെന്ന് നിങ്ങളാഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളൊരു ധീരമായ തീരുമാനമെടുത്തേ മതിയാവൂ; ഈ ഡിസംബര്‍ 31ന് രാത്രിയില്‍ എന്റെ മകന്‍ എന്റെ വീട്ടില്‍ കിടന്നുറങ്ങിയിരിക്കുമെന്ന്. അവനെ ഞാന്‍ തെരുവിന് വിട്ടു കൊടുക്കില്ലെന്ന്.

Wednesday, December 12, 2012

> അധികാര ശക്തികള്‍ക്കിടയിലെ ബലിയാടായി മലാല




                  താലിബാനെതിരെ ഒരു പെണ്‍കുട്ടിയെ കവചമായി   പിടിച്ചത് ആ കുരുന്നിന്റെ ജീവന്‍ പണയം വെച്ചായിരുന്നു.  പഠിക്കാന്‍ മിടുക്കിയായ ഒരു കുട്ടിക്ക് ആവശ്യമായ എല്ലാ പ്രോത്സാഹനവും സുരക്ഷിതത്വവും നല്‍കുക എന്ന പ്രാഥമിക കര്‍ത്തവ്യം ഏറ്റെടുക്കുന്നതിനു പകരം താലിബാന്‍ വിരുദ്ധമുദ്രകള്‍ ചാര്‍ത്തി അവളെ തീവ്രവാദികളുടെ മുന്നില്‍ ഇട്ടുകൊടുക്കുകയായിരുന്നു അധികാരികള്‍.

                          2012 ഒക്ടോബര്‍ ഒമ്പത് ചൊവ്വാഴ്ച. സ്വാത് താഴ്വരയിലെ മിന്‍കോറ പട്ടണത്തിലെ കുഷാന്‍ സ്കൂളില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് മറ്റു കുട്ടികളോടൊപ്പം അവള്‍ പുറത്തിറങ്ങിയതായിരുന്നു. വീട്ടിലേക്ക് മടങ്ങാന്‍ വാനില്‍ കയറിയ നേരത്ത് മൂന്നാള്‍ വന്ന് ചോദിച്ചു: ആരാ മലാല യൂസുഫ് സായ്?’ ഒരു കുട്ടി നിഷ്കളങ്കമായി മലാലയിലേക്ക് വിരല്‍ചൂണ്ടി. നിമിഷാര്‍ധം കൊണ്ട് മലാലയുടെ കഴുത്തിലേക്കും തലയിലേക്കും വെടിയുണ്ടകള്‍ പാഞ്ഞു. ഒരു പൂവിതള്‍ പോലെ അവള്‍ നിലം പതിച്ചു. സതീര്‍ത്ഥ്യരായ മറ്റു രണ്ടുപേരും വെടിയേറ്റു വീണു.
ഈ കുറിപ്പെഴുതുമ്പോള്‍ (ഒക്ടോബര്‍ 18) മലാല യൂസുഫ് സായി എന്ന പതിനാലുകാരി ലോക മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇംഗ്ളണ്ടിലെ ക്വീന്‍ എലിസബത്ത് ഹോസ്പിറ്റലിലെ (ബര്‍മിങ് ഹാം) തീവ്രപരിചരണ വിഭാഗത്തില്‍ ജീവനുമായി മല്‍പ്പിടുത്തിലാണവള്‍. ലോകമൊന്നടങ്കം അവള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു; ജഗന്നിയന്താവേ, ആ കുട്ടിക്ക് ആയുരാരോഗ്യ സൌഖ്യം പ്രദാനം ചെയ്യണമേയെന്ന്. മലാല ഇന്ന് ഒരു പ്രതീകമാണ്. പ്രശ്നകലുഷിതമായ ഒരു രാജ്യത്തെ സംഘര്‍ഷഭരിതമായ ഒരു താഴ്വരയില്‍ നിന്ന് പഠിച്ചുവളരാനും സുഗന്ധം പരത്താനും കൊതിച്ച് ഒറ്റയടിപ്പാതയിലൂടെ നടന്നു നീങ്ങിയ ഒരു മുസ്ലിം പെണ്‍കുട്ടിക്ക് തരണം ചെയ്യേണ്ടി വരുന്ന വൈതരണികളിലൊന്നാണ് ജീവനുവേണ്ടിയുള്ള ഈ മല്‍പിടുത്തം. തീവ്രവാദികള്‍ പണിത ചുടലക്കളത്തിലാണ് അവള്‍ വീണുകിടക്കുന്നതെന്ന് അറിയുമ്പോള്‍ മനഃസാക്ഷിയുള്ള ആര്‍ക്കും കണ്ണീരടക്കാന്‍ കഴിയുന്നില്ല. ഇതിനു മാത്രം ക്രൂരമാണോ വികലചിന്ത കൊണ്ട് ആന്ധ്യം ബാധിച്ച ഇക്കൂട്ടരുടെ മനസ്സ്? കാരണം, തങ്ങള്‍ തൊടുത്തുവിട്ട വെടിയുണ്ടകള്‍ അവളുടെ ജീവനെടുത്തില്ലെങ്കില്‍ തങ്ങള്‍ ഇനിയും ആ ദൌത്യവുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചിരിക്കയാണത്രെ ‘തഹ്രീകെ താലിബാന്‍ പാക്കിസ്ഥാന്‍’ എന്ന തീവ്രവാദി കൂട്ടായ്മയുടെ അമരക്കാര്‍.
ഭീകരവാദത്തെ നമ്മള്‍ ഇതുവരെ നിര്‍വചിച്ചത് ചിന്തയിലെയും കര്‍മത്തിലെയും സീമകള്‍ വിട്ടുള്ള കളിയാണ്. ഇത് ആ പരിധിയും കടന്ന് കാടത്തത്തിന്റെയും മനുഷ്യത്വമില്ലായ്മയുടെയും സകല മെയ്യഭ്യാസങ്ങളും പുറത്തെടുക്കുമ്പോള്‍ തോല്‍ക്കുന്നത് അവര്‍ ഏത് മതത്തിന്റെ പേരിലാണോ ശപഥം ചെയ്യുന്നത്, ആ മതവും അതിന്റെ അനുയായികളുമാണ്; വിജയശ്രീലാളിതരായി ഉ•ാദമാടുന്നതോ തങ്ങളുടെ ബദ്ധ വൈരികളും. മൂന്ന് വെടിയുണ്ടകള്‍ കൊണ്ട് യാങ്കി സാമ്രാജ്യവും പിണിയാളുകളും എത്ര പെട്ടെന്നാണ് ജിന്നയുടെ നാട്ടില്‍ ജയിച്ചു കയറിയത്. തങ്ങള്‍ പറയുന്നത് ശരിയല്ലേ എന്ന് ലോകത്തോട് ചോദിക്കുമ്പോള്‍ ഇരകളുടെ ഉത്തരം മുട്ടുന്നു.
മലാല എന്ന പെണ്‍കുട്ടി ലോക മീഡിയയിലേക്ക് കയറിച്ചെന്നത് മൂന്നാലു വര്‍ഷം മുമ്പാണ്. 2007-09 കാലഘട്ടത്തില്‍ സ്വാത് എന്ന വടക്കുകിഴക്കന്‍ പ്രവിശ്യയിലെ പ്രകൃതിരമണീയമായ മേഖല മീഡിയയില്‍ അന്നു നിറഞ്ഞു നിന്നിരുന്നു. താലിബാന്‍ ഭീകരവാദികള്‍ക്കെതിരെ അമേരിക്ക ബോംബിടാനും ആളില്ലാ പൈലറ്റുകളെ (ഡ്രോണ്‍) തൊടുത്തുവിടാനും തുടങ്ങിയതോടെയായിരുന്നു അത്. ആയിരക്കണക്കിന് മനുഷ്യര്‍ ബോംബ് വര്‍ഷത്തില്‍ പിടഞ്ഞു മരിച്ചതു കണ്ട് ഭൂരിഭാഗം ജനങ്ങളും താഴ്വര വിട്ട് സമീപ പ്രദേശങ്ങളില്‍ അഭയം തേടി. ആ കാലസന്ധിയിലാണ് മലാല എന്ന പതിനൊന്നുകാരിയെക്കുറിച്ച് ലോകം അറിയുന്നത്. താലിബാന്‍ അധിപത്യത്തിനു കീഴില്‍ ജീവിക്കേണ്ടി വരുമ്പോള്‍ തന്നെപ്പോലുള്ള പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും അലോസരങ്ങളും എഴുതിയ ഒരു ഡയറി ബിബിസി ഉര്‍ദുവിന് അവള്‍ അയച്ചുകൊടുത്തു. അതോടെ ആ പെണ്‍കുട്ടിയെ തേടി മാധ്യമങ്ങള്‍ താഴ്വരയിലെത്തി. അങ്ങനെയാണ് വിദ്യയുടെ രാജപാതയിലൂടെ വളരാനും ഡോക്ടറായി ജനസേവനം നടത്താനും താല്‍പര്യമുള്ള ഒരു പെണ്‍കുട്ടിയെ ക്കുറിച്ച് ലോകം കേള്‍ക്കുന്നത്. താലിബാന്‍ ആധിപത്യത്തിനു കീഴില്‍ പെണ്‍കുട്ടികള്‍ക്കു ഭൌതിക വിദ്യാഭ്യാസത്തിന് സ്വാതന്ത്യ്രമില്ലെന്നും തങ്ങള്‍ തടവു ജീവിതമാണ് അനുഭവിക്കുന്നതെന്നും അവള്‍ എഴുതിയപ്പോള്‍ പടിഞ്ഞാറന്‍ ലോകത്തിന് നല്ലൊരു ഇരയെ കിട്ടി. ന്യൂയോര്‍ക്ക് ടൈംസ് രണ്ടു ഡോക്യുമെന്ററികള്‍ തയാറാക്കി. ബിബിസിയും ഒരു ഡോക്യുമെന്ററിയിലൂടെ താഴ്വരയിലെ പുതിയ താരോദയം ലോകത്തിന് കാട്ടിക്കൊടുത്തു. അതോടെ സ്വദേശത്തും വിദേശത്തും മലാല അധികാരവര്‍ഗത്തിന്റെ ശ്രദ്ധയില്‍ പെട്ടു. അതുവരെ സ്വാതിന്റെ വികസനത്തിലോ പുരോഗതിയിലോ അശേഷം ശ്രദ്ധ ചെലുത്താതിരുന്ന ഇസ്ലാമാബാദ് ഭരണകൂടം യുവാക്കള്‍ക്കുള്ള ദേശീയ സമാധാന പുരസ്കാരം (National Peace Award for Youth)  നല്‍കി അവളെ ആദരിച്ചു. രാഷ്ട്രാന്തരീയ തലത്തില്‍ കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി വര്‍ത്തിക്കുന്ന ‘കിഡ്സ് റൈറ്റ് ഫൌണ്ടേഷന്‍’ അന്താരാഷ്ട്ര സമാധാന പുരസ്കാരം (International Children Peace Prize) കൊടുത്ത് മലാലയെ ലോകത്തിന് വീണ്ടും കാട്ടിക്കൊടുത്തു. ബുദ്ധിശൂന്യമായ നീക്കമായിരുന്നു ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നുണ്ടായതെന്ന് നിഷ്പക്ഷമതികള്‍ വിലയിരുത്തുന്നുണ്ടാവുമിപ്പോള്‍. താലിബാനെതിരെ ഒരു പെണ്‍കുട്ടിയെ കവചമായി പിടിച്ചത് ആ കുരുന്നിന്റെ ജീവന്‍ പണയം വച്ചായിരുന്നു. പഠിക്കാന്‍ മിടുക്കിയായ ഒരു കുട്ടിക്ക് ആവശ്യമായ എല്ലാ പ്രോത്സാഹനവും സുരക്ഷിതത്വവും നല്‍കുക എന്ന പ്രാഥമിക കര്‍ത്തവ്യം ഏറ്റെടുക്കുന്നതിനു പകരം താലിബാന്‍ വിരുദ്ധമുദ്രകള്‍ ചാര്‍ത്തി അവളെ തീവ്രവാദികളുടെ മുന്നില്‍ ഇട്ടുകൊടുക്കുകയായിരുന്നു അധികാരികള്‍. ഭീകരവാദികളുടെ നോട്ടപ്പുള്ളിയാണെന്നറിഞ്ഞിട്ടും പ്രാഥമിക സുരക്ഷ പോലും നല്‍കിയിരുന്നില്ല എന്നാണ് ഒക്ടോബര്‍ ഒമ്പതിലെ ദുരന്തം വിളിച്ചു പറയുന്നത്.
മലാല മരണത്തോട് മല്ലടിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രസിഡന്റ് സര്‍ദാരിക്ക് ബോധോദയം ഉദിച്ചത്. അവള്‍ പാക്കിസ്ഥാന്റെ പുത്രിയാണെന്നും തന്റെ സ്വന്തം മകളാണെന്നും പറഞ്ഞ് ലോകത്തിന്റെ രോഷം കെടുത്താന്‍ പ്രയാസപ്പെടുകയാണ് അദ്ദേഹമിപ്പോള്‍. അവളെ വധിക്കാന്‍ പദ്ധതികളാവിഷ്കരിച്ചെന്നു പറയുന്ന തഹ്രീകെ താലിബാന്‍ പാക്കിസ്ഥാന്‍ വക്താവ് അഹ്സനുല്ല അഹ്സാന്റെ തലക്ക് ഒരുകോടി രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘സിതാരെ ശുജാഅത്ത്’ നല്‍കി മലാലയെ ധീരതയുടെ പ്രതീകമായി പ്രകീര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ടത്രെ. എന്നാല്‍, സ്വാതിലെയും മറ്റു തീവ്രവാദ മേഖലകളിലെയും പെണ്‍കുട്ടികള്‍ക്ക് അറിയേണ്ടത് മലാലയുടെ അനുഭവം തങ്ങള്‍ക്കുമുണ്ടാവാതിരിക്കാന്‍ എന്തു മുന്‍കരുതലാണ് സര്‍ക്കാര്‍ എടുക്കാന്‍ പോകുന്നതെന്നാണ്. താലിബാന്റെ ഗതകാല കര്‍മവീഥി അറിയുന്നവരാരും മലാലയുടേത് ഒറ്റപ്പെട്ട അനുഭവമാണെന്ന് കരുതില്ല. ഇന്നും ഗോത്രവര്‍ഗ ആചാരങ്ങളില്‍ നിന്നും പ്രതിലോമപരതയുടെ പുതലിച്ച മാതൃകകളില്‍ നിന്നും മതകീയ ഊര്‍ജ്ജം സംഭരിക്കുന്ന ഈ കാടന്‍ സലഫികള്‍ യഥാര്‍ത്ഥത്തില്‍ ഇസ്ലാമിന് തങ്ങളുടെ വികല ചിന്തകളില്‍ നിന്നാണ് വ്യാഖ്യാനങ്ങളും നിര്‍വചനങ്ങളും കണ്ടെത്തുന്നത്. അധികാരമാണ് ഇവരുടെ ലക്ഷ്യം. സ്വാത് താഴ്വരയുടെ അധീശത്വം ഏറ്റെടുത്ത് ഇസ്ലാമിന്റെയും ശരീഅത്തിന്റെയും പേരില്‍ കാടന്‍നിയമങ്ങളും ആചാരങ്ങളും നടപ്പാക്കുകയാണ് ലക്ഷ്യം. ഇവരെ ഈ വിധം അക്രമണോത്സുകരാക്കിയത് പടിഞ്ഞാറന്‍ വന്‍ശക്തികളാണ്. കാടത്തം പഠിപ്പിച്ചതും മുച്ചൂടും ആയുധങ്ങള്‍ നല്‍കി പോരാട്ട ഭൂമിയിലിറക്കിയതും മറ്റാരുമല്ല. ഇന്ന് ലോകത്തിന്റെ മുന്നില്‍ ഇസ്ലാമിന്റെ പ്രതിഛായ തകര്‍ക്കാനും ഈയാംപാറ്റകളെ പോലെ നശീകരണമുഖത്ത് പിടഞ്ഞു മരിക്കാനുമാണ് ഇവരുടെ നിയോഗം. അതിനിടയിലാണ് മലാലമാരുടെ ജീവനെടുത്ത് മുസ്ലിം ശത്രുക്കളുടെ കരങ്ങള്‍ക്ക് ശക്തി പകരുന്നത്.
എന്തിന് ഈ പതിനാലുകാരിയെ ഇവര്‍ നിഷ്കരുണം വെടിവച്ചിട്ടു? പെണ്‍കുട്ടികള്‍ വിദ്യാലയങ്ങളില്‍ പോയി പഠിക്കാന്‍ പാടില്ല എന്ന ദുശ്ശാഠ്യം കൊണ്ടാണെന്നാണ് മീഡിയ പറയുന്നത്. താലിബാന്‍ ആധിപത്യ കാലത്ത് താഴ്വരയിലെ നൂറോളം പെണ്‍കുട്ടികളുടെ വിദ്യാലയങ്ങള്‍ ഇവര്‍ തകര്‍ത്തതായും പറയുന്നു. എന്നാല്‍ വിശ്വാസയോഗ്യമായ റിപ്പോര്‍ട്ട് അനുസരിച്ച് സ്വാതില്‍ 571 സ്കൂളുകള്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി മാത്രം സര്‍ക്കാര്‍ നടത്തുന്നുണ്ട്. മിശ്രവിദ്യാഭ്യാസം നടത്തുന്ന 1,576 വിദ്യാലയങ്ങള്‍ക്ക് പുറമെയാണിത്. സ്വകാര്യ മേഖലയില്‍ മാത്രം 361 സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു മലാലയെ കൊന്നത് കൊണ്ടുമാത്രം ഇവര്‍ക്ക് ഇത്രയും സ്കൂളുകള്‍ അടച്ചുപൂട്ടാനോ പെണ്‍കുട്ടികളെ അക്ഷരലോകത്തു നിന്ന് ആട്ടിയോടിക്കാനോ കഴിയുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളാണിവരെന്ന് കരുതാന്‍ വയ്യ. തങ്ങള്‍ക്കെതിരെ പുറംലോകത്ത് സംസാരിച്ചതാവണം ഈ നിഷ്ഠൂരത പുറത്തെടുക്കാന്‍ പ്രേരകമായത്. മലാല സംഭവത്തിനു ശേഷം തഹ്രീകെ താലിബാന്റെ പേരില്‍ പുറത്തുവിട്ട പ്രസ്താവന അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തത് അതേ പടി പകര്‍ത്തട്ടെ :If anyone thinks that Malala was targeted because of education that is absolutely wrong, and propaganda of media. Malala was targeted for her pioneering role in preaching secularism and the so called enlightened moderation. And whoever does so in future will also be targeted മലാലയെ ഉന്നമിട്ടത് വിദ്യാഭ്യാസത്തിന്റെ പേരിലാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് തീര്‍ത്തും തെറ്റാണ്. മാധ്യമങ്ങളുടെ പ്രചാരണമാണത്. മലാലയെ ലക്ഷ്യമിടാന്‍ കാരണം മതേതരത്വവും മിതവാദവുമെന്ന് പറയുന്നത് മറ്റുള്ളവര്‍ക്ക് മാതൃകയാവും വിധം പ്രചരിപ്പിച്ചതാണ്. മേലില്‍ ആര് അത് ചെയ്താലും അവരെ ഉന്നംവെക്കുക തന്നെ ചെയ്യും.
മതേതരത്വത്തിന്റെയും മിതവാദത്തിന്റെയും പേരില്‍ ഏതു തരത്തിലുള്ള പാഠങ്ങളാണ് മലാല തന്റെ തലമുറക്ക് കൈമാറുന്നതെന്ന് താലിബാന്‍ വിശദീകരിക്കുന്നില്ല. ചെയ്ത കൊടുംക്രൂരതയില്‍ അശേഷം പശ്ചാത്തപിക്കുന്നില്ല എന്നു മാത്രമല്ല, മതത്തിന്റെ പേരില്‍ ന്യായീകരിക്കാന്‍ വേണ്ടി ശ്രമിക്കുന്നുമുണ്ട്. ഇസ്ലാമിനും ശരീഅത്തിനും എതിരെ പ്രചാരണം നടത്തുന്നവരെ കഥ കഴിക്കാന്‍ മതം അനുവദിക്കുന്നുണ്ടത്രെ. അവരുടെ നിഷ്കാസനം നിര്‍ബന്ധകാര്യമാണ് എന്നാണ് ഇവര്‍ പരസ്യമായി പറയുന്നത്. സാമ്രാജ്യത്വ, സയണിസ്റ്, ഇവാഞ്ചലിസ്റ് ദുശ്ശക്തികള്‍ക്ക് ഇക്കൂട്ടര്‍ വിജയം തളികയില്‍ വച്ച് കൊണ്ടു കൊടുക്കുന്നത് കണ്ടില്ലേ? അധിനിവേശ ശക്തികളോട് അവസാന ശ്വാസം വരെ പോരാടിയ പാരമ്പര്യമുള്ള ഒരു ജനത സ്വന്തം സഹോദരങ്ങളെ കൊലക്കു കൊടുത്ത് ആത്മനാശത്തിന്റെ പാത തെരഞ്ഞെടുക്കുമ്പോള്‍ മനംനൊന്ത് സഹതപിക്കുകയല്ലാതെ മറ്റെന്തു പോംവഴി?

Saturday, December 8, 2012

> കര്‍സേവകള്‍ അവസാനിച്ചിട്ടില്ല





ഒരുപക്ഷേ’യില്‍ നിന്നു ‘തീര്‍ച്ചയിലേക്ക്’ ചരിത്ര വിവരണങ്ങള്‍ വഴുതിമാറാന്‍ അധിക സമയമൊന്നും എടുക്കില്ലഎന്‍ കെ സുല്‍ഫിക്കര്‍.
     
 ഈയ്യിടെ ഹൈദരാബാദ് സന്ദര്‍ശിക്കാനെത്തിയ സുഹൃത്തിനോടൊപ്പം ചരിത്ര പ്രസിദ്ധമായ ഗോല്‍കണ്ട കോട്ട കാണാന്‍ പോയി. സൌത്ത് ഇന്ത്യയിലെ നിരവധി രാജവംശങ്ങള്‍ മാറി മാറി ഭരിച്ച ഈ പുരാതന നഗരത്തിന്റെ അധികാര കേന്ദ്രമായിരുന്നു ഈ കോട്ട. ഏറ്റവുമൊടുവില്‍ ഖുതുബ് ഷാഹി രാജാക്ക•ാരാണിത് വിശദമായി പുതുക്കിപ്പണിതത്. ശില്പചാരുത കൊണ്ടും ആകാര സൌഷ്ടവം കൊണ്ടും ഗാംഭീര്യമുണര്‍ത്തുന്ന ഗോല്‍കൊണ്ട കോട്ട രാജാധികാരത്തിന്റെ പഴയകാല പ്രതാപങ്ങള്‍ ഓര്‍മപ്പെടുത്തുന്നു. കോട്ട ചുറ്റിക്കണ്ട ശേഷം, ഹൈദരാബാദ് നഗരത്തിന്റെയും ഗോല്‍കണ്ടയുടെയും ചരിത്ര പശ്ചാത്തലം വിവരിക്കുന്ന ‘ലൈറ്റ് ആന്റ് സൌണ്ട് ഷോ’ക്കു വേണ്ടി സന്ദര്‍ശകര്‍ കാത്തിരിക്കുകയാണ്. വൈകുന്നേരം 7.30ന് ആരംഭിക്കുന്ന ഈ ഒരു മണിക്കൂര്‍ പ്രദര്‍ശനം, പൊതുവില്‍ വിരസമെന്നു തോന്നിക്കുന്ന ചരിത്ര വിവരണ രീതിയുടെ പതിവ് വഴക്കങ്ങളെ, സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൂടുതല്‍ ആസ്വാദ്യവും ജനകീയവുമാക്കുന്നതിന്റെ നല്ലൊരുദാഹരണമാണ്. അതുകൊണ്ടു തന്നെ ഹൈദരാബാദ് നഗരം സന്ദര്‍ശിക്കാനെത്തുന്നവര്‍ നഗരത്തിന്റെ ഒരു പൊതു ചരിത്രം മനസ്സിലാക്കിയെടുക്കുന്നത് ലൈറ്റ് ആന്റ് സൌണ്ട് ഷോ എന്നു പേര് വിളിക്കുന്ന ഈ ഷോയില്‍ നിന്നുള്ള വിവരണങ്ങളിലൂടെയാണ്. ഗോല്‍കണ്ട കോട്ടയെ, ഒരു ചരിത്രാവശിഷ്ടം എന്ന നിലയില്‍ നിന്നു മാറ്റി, ഇപ്പോഴും സജീവമായ ഒരിടം എന്ന പ്രതീതി ധ്വനിപ്പിച്ചാണ് ഈ പ്രദര്‍ശനം. അതുകൊണ്ട് തന്നെ കോട്ടയെ രാജാവും രാജ്ഞിയും കൊട്ടാരവാസികളും തിങ്ങിനിറഞ്ഞ ഒരു കൊട്ടാരാന്തരീക്ഷമാക്കി മാറ്റി, അവരെക്കൊണ്ടു തന്നെ കഥ പറയിപ്പിക്കുന്ന രീതിയാണ് ഈ പ്രദര്‍ശനം പിന്തുടര്‍ന്നു പോരുന്നത്. കൊട്ടാരവാസികളുടെ വിവരണത്തില്‍ നിന്നു ‘വിട്ടുപോകുന്ന’ ഭാഗങ്ങള്‍ പൂരിപ്പിക്കാനും കൂട്ടിച്ചേര്‍ക്കാനുമാണ് ‘പുറമെക്കാരനായ’ ചരിത്രക്കാരന്‍ തന്റെ വിവണങ്ങളിലൂടെ ശ്രദ്ധിക്കുന്നത്.
     പ്രദര്‍ശനം മുന്നേറിക്കൊണ്ടിരിക്കെ, ആദ്യമായി നഗരം കാണാനെത്തിയ സുഹൃത്ത് എന്നോട് പറഞ്ഞു: ‘നോക്കൂ ഈ വിവരണത്തിനിടയില്‍ എത്ര തവണ ‘പ്രൊബബ്ളി’ എന്ന വാക്ക് ഉപയോഗിച്ചു എന്ന് നിങ്ങള്‍ ശ്രദ്ധിച്ചോ? ഏതേത് സന്ദര്‍ഭത്തിലാണ് ആ വാക്ക് ഉപയോഗിച്ചതെന്നും നിങ്ങള്‍ ശ്രദ്ധിച്ചോ? ഒന്നിലധികം തവണ കോട്ടയില്‍ പോവുകയും പ്രദര്‍ശനം കാണുകയും ചെയ്തുവെങ്കിലും സുഹൃത്ത് പറഞ്ഞപ്പോഴാണ് അങ്ങനെയൊരു കാര്യം ശ്രദ്ധിച്ചത്. ‘ഈ പ്രൊബബ്ളി (ഒരു പക്ഷേ) ഒക്കെ രലൃമേശി(തീര്‍ച്ചകള്‍) ആയി മാറാന്‍ അധിക കാലമൊന്നും എടുക്കില്ല.’ സ്നേഹിതന്‍ പറഞ്ഞു. ഇക്കാര്യം പറയാന്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു: ഗോല്‍കണ്ട കോട്ടയില്‍ രണ്ടു മുസ്ലിം പള്ളികളുണ്ട്. ഖുതുബ് ഷാഹി നിര്‍മിച്ച തരാമതി പള്ളിയും കൊട്ടാരത്തിന്റെ ഏറ്റവും മുകള്‍ഭാഗത്തായി രാജസദസ്സിനോട് ചേര്‍ന്നു നിര്‍മിച്ച ഇബ്രാഹിം ഖില്‍ ഖുതുബ് ഷാഹ് പള്ളിയും. ഇവ രണ്ടും ഏതാണ്ട് പതിനാറു-പതിനേഴ് നൂറ്റാണ്ടുകളിലായി പണിതവയാണ്. വിവിധ കാലങ്ങളില്‍ കോട്ട ഭരിച്ച മുസ്ലിം രാജാക്ക•ാര്‍ നിര്‍മിക്കുകയും മുസ്ലിംകള്‍ പ്രാര്‍ത്ഥനകള്‍ക്കായി ഉപയോഗിച്ചു പോരുകയും ചെയ്ത ഈ പള്ളികള്‍ ഇപ്പോള്‍ അനാഥമായിക്കിടക്കുകയാണ്. മാത്രവുമല്ല, കോട്ട കാണാനെത്തുന്ന മുസ്ലിം സന്ദര്‍ശകര്‍ പള്ളിയുടെ കോമ്പൌണ്ടില്‍ നിന്ന് നിസ്കരിക്കാറുമുണ്ടായിരുന്നു. ഈയടുത്തായി ബാരിക്കേഡ് കെട്ടി സന്ദര്‍ശകരെ നിസ്കരിക്കുന്നതില്‍ നിന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ വിലക്കിയതായി വാര്‍ത്തയുണ്ടായിരുന്നു. അതേ സമയം തന്നെ കോട്ടയുടെ മുകള്‍ഭാഗത്ത്, ഇബ്റാഹിം ഖില്‍ ഖുതുബ് ശാഹ് പള്ളിയോട് ചേര്‍ന്നുള്ള ദുര്‍ഗാദേവി ക്ഷേത്രം പലപ്പോഴായി പുതുക്കിപ്പണിയുകയും പ്രാര്‍ത്ഥനകള്‍ക്കും പൂജകള്‍ക്കുമായി ഉപയോഗിച്ചു പോരുകയും ചെയ്യുന്നു. ക്ഷേത്രം നിര്‍മിച്ച കാലത്തെയും മറ്റും കുറിച്ച് പറയുമ്പോഴാണ് ഈ ‘പക്ഷേ’കള്‍ വിവരണങ്ങളിലുടനീളം പ്രത്യക്ഷപ്പെടുന്നത്. ഇതേ കുറിച്ച് നേരത്തെ ഉന്നയിച്ച ചില സംശങ്ങളാണ് ‘ഒരു പക്ഷേ,’യില്‍ നിന്നും ‘തീര്‍ച്ചയിലേക്ക്’ ചരിത്ര വിവരണങ്ങള്‍ വഴുതിമാറാന്‍ അധികസമയമൊന്നും എടുക്കില്ലെന്ന് പറയാന്‍ സുഹൃത്തിന് പൊടുന്നനെ ഉണ്ടായ പ്രേരണ.
ആ കൂട്ടുകാരന്റെ കണക്കുകൂട്ടലുകള്‍ വെറുതെയായില്ല. ഹൈദരാബാദ് മക്ക മസ്ജിദിനോട് ചേര്‍ന്ന, നഗരത്തിന്റെ ചിഹ്നമായി ആളുകള്‍ കരുതിപ്പോരുന്ന, 1591ല്‍ അന്നത്തെ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ മുഹമ്മദ് ഖുലു കുതുബ് ശാഹ് പ്ളേഗ് രോഗത്തിന്റെ പിടിയില്‍ നിന്നു നഗരം മോചിതമായതിന്റെ ആഹ്ളാദസൂചകമായി നിര്‍മിച്ച ചാര്‍മിനാറിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണി ഉയരുകയാണിപ്പോള്‍. നാല്‍പതു വര്‍ഷത്തില്‍ താഴെ മാത്രം പ്രായമുള്ള ഭാഗ്യലക്ഷ്മി ക്ഷേത്രം വിപുലപ്പെടുത്തുന്നതിനുവേണ്ടിയുള്ള തീവ്ര ഹൈന്ദവ സംഘടനകളുടെ ശ്രമങ്ങളാണ് കാരണം. തീവ്രമായ ഇത്തരം തീരുമാനങ്ങള്‍ മൂലം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തില്‍ വ്യാപകമായ സാമുദായിക ചേരിതിരിവുകളും അതിക്രമങ്ങളും ഉണ്ടായി.
    ചാര്‍മിനാറിനെക്കാള്‍ പഴക്കം ഭാഗ്യലക്ഷ്മി ക്ഷേത്രത്തിനുണ്ട് എന്നാണ് അവരുയര്‍ത്തിയ വാദം. ഹിന്ദു ദിനപത്രം നഗരത്തിന്റെ പഴയ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച് ഹിന്ദുത്വ സംഘടനകളുടെ വാദത്തിന്റെ മുനയൊടിച്ചു. ചിത്രങ്ങളില്‍ സംശയം പ്രകടിപ്പിച്ചവരോട് കൂടുതല്‍ ചിത്രങ്ങളും വിശദീകരണങ്ങളും ഹാജരാക്കി ഭാഗ്യലക്ഷ്മി ക്ഷേത്രം സമീപകാലത്തായി ഉണ്ടാക്കിയതാണെന്ന് ഹിന്ദു പത്രം വിശീദകരിച്ചു. ക്ഷേത്ര നവീകരണത്തിന്റെ പേരില്‍ ചാര്‍മിനാറിന്റെ പ്രധാനഭാഗങ്ങളില്‍ വിള്ളലുകള്‍ വീണതായും ഇത് ഈ ചരിത്ര സ്മാരകത്തെ തന്നെ ഇല്ലാതാക്കുമെന്നും ചാര്‍മിനാറിന്റെ കൂടുതല്‍ പ്രദേശങ്ങള്‍ കയ്യടക്കുന്നതിലായിരിക്കും അത് കലാശിക്കുക എന്നും മുസ്ലിം സംഘടനകള്‍ പരാതിപ്പെട്ടു. ഹൈദരാബാദിലെ മുസ്ലിം സാന്നിധ്യത്തിന്റെ ചരിത്രപരമായ വിളംബരം കൂടിയായ ചാര്‍മിനാര്‍ നശിപ്പിക്കുന്നതോടെ തങ്ങളെ ചരിത്രത്തില്‍ നിന്നു തന്നെ ഇല്ലാതാക്കാനാണ് വലതുപക്ഷ ഹിന്ദു വര്‍ഗീയ സംഘടനകള്‍ ശ്രമിക്കുന്നതെന്ന ഭീതിയിലാണ് അവര്‍ ഈ പരാതി ഉന്നയിച്ചത്. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇവര്‍ക്ക് സംരക്ഷണം നല്‍കുകയാണെന്നും മുസ്ലിംകളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ മെനക്കെടുന്നില്ലെന്നും പരാതി ഉന്നയിച്ചത് സംസ്ഥാനത്തും കേന്ദ്രത്തിലും കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ മജ്ലിസേ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എംഐഎം) തന്നെയാണ്. കോണ്‍ഗ്രസിന്റെ നിരുത്തരവാദപരമായ നിലപാടുകളില്‍ പ്രതിഷേധിച്ച് അവര്‍ സഖ്യം വിട്ടുകഴിഞ്ഞു. പരിസരത്ത് തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുകയാണിപ്പോള്‍.ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രത്യേക അനുമതിയില്ലാതെ ചാര്‍മിനാറിന്റെ മുകള്‍ നിലയില്‍ പോലും പ്രവേശിക്കാന്‍ സന്ദര്‍ശകരെ അനുവദിക്കാറില്ല. മാത്രവുമല്ല ഈ ചരിത്ര സ്മാരകത്തിന്റെ രണ്ടാം നിലയില്‍ കാലങ്ങളോളം ഒരു മദ്രസ്സയും പള്ളിയും പ്രവര്‍ത്തിച്ചതും ഇപ്പോള്‍ അടച്ചു പൂട്ടിയിരിക്കുന്നു. നിസ്കാരത്തിനോ അനുബന്ധ പ്രാര്‍ത്ഥനകള്‍ക്കോ ഈ സ്ഥലങ്ങളില്‍ ഇപ്പോള്‍ നിരോധമാണ്.
     ഈ പശ്ചാത്തലത്തില്‍ കൂടി വേണം ഭാഗ്യലക്ഷ്മി ക്ഷേത്രത്തിന്റെ പൊടുന്നനെയുള്ള കടന്നുവരവിനെയും , ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന അതിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങളെയും അതിനോട് സര്‍ക്കാറും അനുബന്ധ സ്ഥാപനങ്ങളും സ്വീകരിക്കുന്ന ഉദാസീനമെന്നു പോലും വിളിക്കാന്‍ കഴിയാത്ത തീര്‍ത്തും വലതുപക്ഷ തീവ്ര ഹൈന്ദവ സംഘടനകളെ പ്രീതിപ്പെടുത്തുന്ന നയനിലപാടുകളെയും മനസ്സിലാക്കാന്‍.
ഭാഗ്യലക്ഷ്മി ക്ഷേത്രത്തിനു നൂറ്റാണ്ടുകള്‍ പഴക്കമുണ്ട് എന്നും 1979ല്‍ നഗരത്തില്‍ നടന്ന ഒരു മുസ്ലിം പ്രതിഷേധ മാര്‍ച്ചില്‍ ക്ഷേത്രം തകര്‍ത്തതാണെന്നുമാണ് ക്ഷേത്ര പരിഷ്കരണ സമിതിയുടെ വാദം. ഹൈദരബാദിന്റെ പേരുതന്നെ ഭാഗ്യലക്ഷ്മി നഗരം എന്നാണെന്നും ഇവര്‍ വാദിക്കുന്നു. പക്ഷേ, ഈ വാദം തീര്‍ത്തും ദുര്‍ബലമാണെന്ന് ചരിത്രകാര•ാര്‍ വിലയിരുത്തുന്നു. അറുപതുകളില്‍ ഒരു കല്ലുവച്ച് തുടങ്ങിയ ആരാധന എഴുപതുകളുടെ അവസാനത്തോടെ സജീവമാവുകയായിരുന്നുവെന്ന് അവര്‍ തെളിവുകള്‍ നിരത്തി വാദിക്കുന്നു. എഴുപതില്‍ ഒരു കെഎസ്ആര്‍ടിസി ബസ്സിടിച്ച് തകര്‍ന്ന ആ കല്ല്, അന്നത്തെ മുഖ്യമന്ത്രി ചെന്ന റെഡ്ഢിയുടെ ഒത്താശയോടെ ചിലര്‍ വിപുലമായി പുനഃസ്ഥാപിക്കുകയുയായിരുന്നുവെന്നു പ്രദേശവാസികളും സാക്ഷ്യപ്പെടുത്തുന്നു. ക്ഷേത്രത്തില്‍ പൂജ നടത്താനും ഓരോ ഗണേശോത്സവ കാലത്തും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും അതാതു കാലത്തെ സര്‍ക്കാറുകള്‍ ഹൈന്ദവ സംഘടനകള്‍ക്ക് ഒത്താശ നല്‍കുകയും ചെയ്തു.
    ഗോല്‍ണ്ടയിലെയും ചാര്‍മിനാറിലെയും ക്ഷേത്ര സാന്നിധ്യത്തെ, ഹൈദരാബാദ് രാജാക്ക•ാരുടെ മതേതര പാരമ്പര്യത്തിന്റെ പ്രതീകമായി എടുത്തുകാട്ടിയാണ് ചിലര്‍ ന്യായീകരിക്കുന്നത്. ചരിത്രപരമായ വാദങ്ങളുന്നയിക്കുന്നവരുടെ മതേതര ബോധത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയുള്ള വിലപേശലാണ് ഇത്തരക്കാര്‍ ലക്ഷ്യമിടുന്നത്. ഭാഗ്യലക്ഷ്മി ക്ഷേത്ര പരിരക്ഷണ സമിതിയുടെ വാദങ്ങള്‍ തെറ്റാണെന്നു തെളിയിച്ച ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച ചിത്രങ്ങളോടും വാര്‍ത്തകളോടും സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ജി നിരഞ്ജന്‍ പ്രതികരിച്ചത്? ബാലിശമായ മതേതര ആശങ്കകള്‍ കാട്ടിയാണ്. അങ്ങനെ വാദത്തിനു സമ്മതിക്കാമെങ്കില്‍ ഇവിടങ്ങളില്‍ ഉള്ള പള്ളികള്‍ക്കെന്തു പറ്റി എന്ന ചോദ്യത്തിന് ഉത്തരമൊട്ടില്ലതാനും.
    ലോകത്തെ തന്നെ ഏറ്റവും സമ്പന്നനായ ഒരു മുസ്ലിം രാജവംശം ഹൈദരാബാദില്‍ ഉയര്‍ത്തിയ മുസ്ലിം സ്മാരകങ്ങള്‍ ഇങ്ങനെ ഒന്നിനു പിറകെ മറ്റൊന്നായി കൈമോശം വന്നുകൊണ്ടിരിക്കുകയാണ്. ഹൈദരാബാദ് നഗരത്തെ ഇന്ത്യയോട് ചേര്‍ക്കാനായി പട്ടേലിന്റെ സൈന്യം 1948ല്‍ നടത്തിയ അതിക്രമങ്ങളുടെയും കയ്യേറ്റങ്ങളുടെയും തുടര്‍ച്ചയായി വേണം ഇത്തരം പുതിയ കയ്യേറ്റങ്ങളെയും വിലയിരുത്താന്‍. പട്ടേലിന്റെ സൈന്യം അന്ന് നടത്തിയ തേര്‍വാഴ്ചയാണ് ഹൈദരാബാദ് നഗരത്തിലെ മുസ്ലിംകളുടെ നിലനില്‍പിനെ തന്നെ ചോദ്യം ചെയ്യും വിധത്തില്‍ അവരുടെ സാമ്പത്തിക അടിത്തറ തകര്‍ത്തത്. അതെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് അറുപത് വര്‍ഷം പിന്നിട്ടിട്ടും പുറത്തു വന്നിട്ടില്ല. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ നഗരം അക്രമാസക്തമാകുമെന്നും മുസ്ലിംകള്‍ കലാപം തുടങ്ങുമെന്നും മുടന്തന്‍ ന്യായം പറഞ്ഞാണ് റിപ്പോര്‍ട്ട് ഇപ്പോഴും പൂഴ്ത്തിവെക്കുന്നത്. മക്ക മസ്ജിദിന്റെ പരിസരത്ത് ഇടക്കിടെ ഉണ്ടാകാറുള്ള അക്രമസംഭവങ്ങളാണ് ഇതിന് ഉപോല്‍ബലകമായി ഇവര്‍ എടുത്തു കാണിക്കുന്നത്. പക്ഷേ, ഓള്‍ഡ് സിറ്റി എന്നു വിളിക്കുന്ന ഹൈദരാബാദ് നഗരത്തിന്റെ ഈ ഭാഗത്ത് താമസിക്കുന്നവരെ അക്രമാസക്തമായ പ്രതിഷേധ മാര്‍ഗങ്ങളിലേക്ക് കൊണ്ടു ചെന്നെത്തിക്കുന്ന സാമൂഹിക – രാഷ്ട്രീയ – സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ചാരും സംസാരിക്കാറില്ല. മുസ്ലിംകളില്‍ നിന്നും 48ല്‍ പിടിച്ചെടുത്ത കച്ചവട സ്ഥാപനങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവ മറ്റു സമുദായക്കാര്‍ക്ക് വീതിച്ചു കൊടുത്തതായി ചിലര്‍ പരാതികളുന്നയിച്ചു. ഇവയെക്കുറിച്ചൊന്നും അന്വേഷണങ്ങളോ തുടര്‍ നടപടികളോ ഉണ്ടായില്ല എന്നു മാത്രമല്ല, മുസ്ലിംകളെ കൂടുതല്‍ ഒറ്റപ്പെടുത്തുകയും ഭീതിപ്പെടുത്തുകയും ചെയ്യുന്ന നിലപാടുകളാണ് ഭരണകൂടങ്ങള്‍ സ്വീകരിച്ചു വരുന്നത്. ഹൈദരാബാദ്- മക്ക മസ്ജിദ് ഇരട്ട സ്ഫോടനങ്ങളുടെ പേരില്‍ നടന്ന മുസ്ലിം വേട്ടയും, ചാര്‍മിനാറിന്റെ നേരെ നടക്കുന്ന കയ്യേറ്റങ്ങളും അതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രം. അതാതുകാലത്തെ രാഷ്ട്രീയ ലാഭങ്ങള്‍ക്കു വേണ്ടി പൊതുജന വികാരത്തെ ദുരുപയോഗം ചെയ്യുന്നവരും മുസ്ലിംകളുടെ സാമൂഹിക ജീവിതം കൂടുതല്‍ അരക്ഷിതമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
  ബാബരി മസ്ജിദിന്റെ തകര്‍ച്ചക്കു ശേഷം മുസ്ലിംകളുടെ ചരിത്രപരമായ സാന്നിധ്യത്തെ അടയാളപ്പെടുത്തുന്ന ചരിത്ര സ്മാരകങ്ങള്‍ക്കു നേരെ തീവ്ര ഹിന്ദു സംഘടനകള്‍ കൂടുതല്‍ രൂക്ഷവും സൂക്ഷ്മവുമായ അതിക്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബാബരികളും ഡിസംബര്‍ ആറുകളും ആവര്‍ത്തിക്കും എന്നു തന്നെയാണ് ചാര്‍മിനാര്‍ സംഭവ വികാസങ്ങള്‍ ഓര്‍മപ്പെടുത്തുന്നത്. നമ്മുടെ മതേതര സ്ഥാപനങ്ങളുടെ മതകീയ പക്ഷപാതങ്ങള്‍ കൂടുതല്‍ വെളിച്ചത്തുകൊണ്ടുവരുന്നതില്‍ കവിഞ്ഞ്, മറ്റെന്തെങ്കിലും നടപടികള്‍ ഭരണകൂടത്തില്‍ നിന്നും പ്രതീക്ഷിക്കാന്‍ വകയുണ്ടോ? ബാബരി മസ്ജിദ് കേസില്‍ മിത്തുകളെ കൂട്ടുപിടിച്ച് അലഹാബാദ് ഹൈക്കോടതിയിലെ ‘നിയമ’ വിശാരദ•ാര്‍ നടത്തിയ വിധി പ്രഖ്യാപനത്തിനു ശേഷം അങ്ങനെയൊരു പ്രതീക്ഷക്കു എത്രമാത്രം പ്രസക്തിയുണ്ട്?

Friday, December 7, 2012

> വാഹനങ്ങളിലെ വൈവിധ്യം

വാഹനങ്ങളിലെ വൈവിധ്യം 


> തീയുണ്ടകള്‍ക്കുതാഴെ കുട്ടികളുടെ ജീവിതം

തീയുണ്ടകള്‍ക്കുതാഴെ കുട്ടികളുടെ ജീവിതം


കെ സി ശൈജല്‍
  സപ്തംബര്‍ 16ന് സിറിയയില്‍ ഔദ്യോഗികമായി പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന ദിവസം. സ്കൂളിലേക്ക് ചെന്ന റവാന്‍ മുസ്തഫയ്ക്ക് അവിടെ കാണാനുണ്ടായിരുന്നത് തകര്‍ന്നുവീണ കല്‍ക്കൂമ്പാരമായിരുന്നു. തകര്‍ന്ന ചുമരുകള്‍ക്കും കത്തിയമര്‍ന്ന പുസ്തകങ്ങള്‍ക്കും ചിതറിക്കിടക്കുന്ന ജനല്‍ചില്ലുകള്‍ക്കുമിടയില്‍ കണ്ണ് പായിച്ചു കൊണ്ട് റവാന്‍ സങ്കടത്തോടെ പറഞ്ഞു ; “എന്റെ വര്‍ക്കു ബുക്കുകളെങ്കിലും കിട്ടുമോന്നറിയാന്‍ വന്നതാ. കിട്ടിയിരുന്നെങ്കില്‍ വീട്ടില്‍ ഇത്താത്ത പഠിപ്പിച്ചുതരുമായിരുന്നു.”
   അലിഫ് ഇന്റര്‍നാഷണല്‍ സ്കൂളിലെ (റിയാദ്) ഈജിപ്തുകാരിയായ എന്റെ പ്രിയ വിദ്യാര്‍ത്ഥിനി റവാന്‍ മൂന്ന് മാസത്തിലേറെ നീണ്ട അവധിക്കു ശേഷം ഈ സപ്തംബര്‍ മൂന്നാം വാരമാണ് സ്കൂളില്‍ തിരിച്ചെത്തിയത്. തെഹ്രീര്‍ ചത്വരത്തിലെ മുല്ലപ്പൂ വിപ്ളവം വിജയകരമായി അര്‍ദ്ധ വിരാമമിട്ടതും അഹ്മദ് മുര്‍സി അധികാരമേറ്റതും ഇക്കാലയളവിലായിരുന്നെങ്കിലും അതൊന്നും അവളെ സ്പര്‍ശിച്ചിരുന്നതേയില്ല. എന്നാല്‍ അമ്മയുടെ നാട്ടില്‍ അവധിക്കാലത്ത് താന്‍ നട്ടുനനച്ച പൂച്ചെടികളെക്കുറിച്ചും മുത്തശ്ശി ചൊല്ലിപ്പഠിപ്പിച്ചുകൊടുത്ത നാടന്‍ പാട്ടുകളെക്കുറിച്ചും അവള്‍ക്ക് ഏറെ പറയാനുണ്ടായിരുന്നു.
   മുല്ലപ്പൂക്കള്‍ ചിതറിവീഴും പോലെ നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് റവാന്‍ എന്നെ വിട്ട് തന്റെ കളിക്കൂട്ടുകാരികള്‍ക്കിടയിലേക്ക് നടന്നുമാറുമ്പോള്‍ ഹതഭാഗ്യയായ മറ്റൊരു റവാന്റെ ചിത്രമായിരുന്നു എന്റെ മനസ്സില്‍ തെളിഞ്ഞുവന്നത്. ഇനിയും എങ്ങുമെത്തിയിട്ടില്ലാത്ത രക്തരൂക്ഷിതമായ ദമസ്ക്കസ് വിപ്ളവത്തിന്റെ പരശ്ശതം ഇരകളിലൊരാളായ റവാന്‍ മുസ്തഫ എന്ന സിറിയന്‍ ബാലികയെക്കുറിച്ച് പ്രമുഖ മനുഷ്യാവകാശ മാധ്യമ പ്രവര്‍ത്തകന്‍ ഡെയ്ന്‍ ഗാവ്ലാക് എഴുതിയ ലേഖനം ഞാന്‍ വായിച്ചത് അതിന്റെ തലേദിവസം മാത്രമായിരുന്നു.
സപ്തംബര്‍ 16ന് സിറിയയില്‍ ഔദ്യോഗികമായി പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന ദിവസം. തന്റെ സ്കൂള്‍ തേടിച്ചെന്ന റവാന്‍ മുസ്തഫയ്ക്ക് അവിടെ കാണാനുണ്ടായിരുന്നത് തകര്‍ന്നുവീണ കല്‍ക്കൂമ്പാരമായിരുന്നു. ബശാറുല്‍ അസദ് എന്ന ഏകാധിപതിയുടെ സൈന്യം ബോംബുവര്‍ഷിച്ച് ചാമ്പലാക്കിയ അസംഖ്യം കെട്ടിടങ്ങളില്‍ ഒന്നുമാത്രമാണ് റവാന്റെ സ്കൂള്‍. തകര്‍ന്ന ചുമരുകള്‍ക്കും കത്തിയമര്‍ന്ന പുസ്തകങ്ങള്‍ക്കും ചിതറിക്കിടക്കുന്ന ജനല്‍ചില്ലുകള്‍ക്കുമിടയില്‍ കണ്ണ് പായിച്ചു കൊണ്ട് റവാന്‍ സങ്കടത്തോടെ പറഞ്ഞു ; “എന്റെ വര്‍ക്കു ബുക്കുകളെങ്കിലും കിട്ടുമോന്നറിയാന്‍ വന്നതാ. കിട്ടിയിരുന്നെങ്കില്‍ വീട്ടില്‍ ഇത്താത്ത പഠിപ്പിച്ചുതരുമായിരുന്നു.”
റവാന്‍ മുസ്തഫയ്ക്ക് ഏറ്റവും ചുരുങ്ങിയത് ഇനിയൊരു വര്‍ഷം സ്കൂള്‍ ഇല്ല. എന്നാല്‍ ഈ തകര്‍ന്ന കപ്പലില്‍ റവാന്‍ ഒറ്റക്കല്ല. റവാന്‍ ഉള്‍പ്പെടുന്ന ദുരന്തഭൂപടത്തിന്റെ വ്യാപ്തി ഒരു എഡ്യുക്കേറ്റര്‍ എന്ന നിലയ്ക്ക് എന്റെ മനസ്സമാധാനത്തെ വല്ലാതെ പിടിച്ചുലയ്ക്കുകയാണ്. യൂണിസെഫിന്റെ മേഖലാ വിദ്യാഭ്യാസ ഉപദേഷ്ടാവ് ക്രൈസ്റ്റി വെളിപ്പെടുത്തുന്നത് സിറിയക്കുള്ളില്‍ തന്നെ വാസസ്ഥലങ്ങള്‍ വിട്ടോടിപ്പോരേണ്ടിവന്ന കുടുംബങ്ങളില്‍ നിന്നുള്ള രണ്ട് ലക്ഷത്തിലേറെ കുട്ടികള്‍ക്ക് ഈ വര്‍ഷം വിദ്യാഭ്യാസം നിഷേധിക്കപ്പെടുമെന്നാണ്. സിറിയയുടെ അതിര്‍ത്തികളില്‍ യുഎന്‍ റജിസ്റര്‍ ചെയ്തിട്ടുള്ള രണ്ടര ലക്ഷത്തിലേറെ അഭയാര്‍ത്ഥി കുടുംബങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കുട്ടികള്‍ ഇതിനു പുറമെ വരും. ജോര്‍ദ്ദാന്‍, തുര്‍ക്കി, ലബനോണ്‍, ഇറാഖ് തുടങ്ങിയ അയല്‍ രാജ്യങ്ങളിലേക്ക് ഓടിപ്പോയിട്ടുള്ള, എവിടെയും രജിസ്റര്‍ ചെയ്തിട്ടില്ലാത്ത, അഭയാര്‍ത്ഥികളുടെ കാര്യത്തിലാവട്ടെ, അവരുടെ എണ്ണം ലക്ഷം കവിയുമെന്ന് മാത്രമേ അറിവുള്ളൂ. സിറിയന്‍ വിദ്യാഭ്യാസ മന്ത്രി ഹസ്വാന്‍ അല്‍ വാസിന്റെ ഔദ്യോഗിക പ്രസ്താവനയനുസരിച്ച് തന്നെ രണ്ടായിരത്തി എണ്ണൂറോളം സ്കൂളുകളാണ് ഇതിനകം തകര്‍ന്നു തരിപ്പണമായിക്കഴിഞ്ഞത്.

   “എനിക്കെന്റെ സ്കൂളില്‍ തിരിച്ചു പോകണം. എന്റെ സ്കൂള്‍ എനിക്കത്രയ്ക്കിഷ്ടമാണ്. ഞാനീ വര്‍ഷം നാലാം ക്ളാസിലേക്ക് പാസ്സായതാ…” മറ്റൊരു സ്കൂളില്‍ അഭയാര്‍ത്ഥിയായിക്കഴിയുന്ന മുഹമ്മദ് റകാനി എന്ന പത്ത് വയസ്സുകാരന്റെ കരച്ചിലിന് മുമ്പില്‍ നിസ്സഹായനായിപ്പോകുന്നു. അലപ്പോയിലെ വിപ്ളവപ്രവര്‍ത്തകന്‍ സെയ്ഫ് അല്‍ ഹഖിന്, എന്നാല്‍ പറയാനുള്ളത് കൂടുതല്‍ ദയനീയമായ മറ്റു ചില കാര്യങ്ങളാണ്. “നിസ്സഹായരും മര്‍ദ്ദിതരുമായ ഈ ജനതയ്ക്ക് മരുന്നും ഭക്ഷണവും അഭയകേന്ദ്രവുമൊരുക്കുകയെന്നതാണ് ഇപ്പോള്‍ എന്റെ മുമ്പിലുള്ള അടിയന്തര ദൌത്യം. അലപ്പോ പ്രവിശ്യയില്‍ ഒരിടത്തും ഒരൊറ്റ സ്കൂള്‍ പോലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. എല്ലാം നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. ചിലയിടങ്ങളില്‍ ഞങ്ങള്‍ അണ്ടര്‍ ഗ്രൌണ്ടില്‍ ഇംഗ്ളീഷും കമ്പ്യൂട്ടറും മറ്റും ഉള്‍പ്പെടുത്തി താല്‍ക്കാലിക ക്ളാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്. എന്നാലും ഏത് നിമിഷവും ബോംബുകള്‍ വന്നുവീഴുമെന്ന ഭീതിയിലാണ് എല്ലാവരും.” സെയ്ഫ് ഇത് പറയുമ്പോള്‍ ഔദ്യോഗിക കണക്കുകളനുസരിച്ച് തന്നെ ഇക്കഴിഞ്ഞ പതിനെട്ട് മാസങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ട ഇരുപത്തിമൂന്നായിരം മനുഷ്യരുടെ ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ മുഖങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഓടിയെത്തിക്കാണും.
അധിനിവേശത്തിന്റെയും യുദ്ധത്തിന്റെയും ചെന്തീ തിന്നുതീര്‍ക്കുന്ന ബാലകാണ്ഡങ്ങള്‍ സിറിയന്‍ വിപ്ളവത്തിന്റേത് മാത്രമല്ല, മറിച്ച് ഒരാഗോള യാഥാര്‍ത്ഥ്യമാണിന്ന്. ഇരുപത് വര്‍ഷക്കാലമായി തുടര്‍ന്നു വരുന്ന ഇറാഖി അധിനിവേശത്തിനിടയില്‍ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. ആശുപത്രികള്‍ക്കും സ്കൂളുകള്‍ക്കും മുകളില്‍ ഏത് നേരവും ബോംബ് വന്നു വീഴാമെന്നിരിക്കെ ഒരു രാജ്യത്ത് എങ്ങനെ അച്ഛനമ്മമാര്‍ മക്കളെ സമാധാനത്തോടെ വിദ്യാലയങ്ങളിലേക്കയക്കും? സീനിയര്‍ ബുഷിന്റെ കാലത്ത് പത്തുവര്‍ഷക്കാലമായിരുന്നു കടുത്ത ഉപരോധത്തിനു കീഴില്‍ ഇറാഖ് ഞെരിഞ്ഞമര്‍ന്നത്. യൂണിസെഫിന്റെ കണക്കുകളനുസരിച്ച് ഓരോ മാസവും അയ്യായിരം കുട്ടികള്‍ വീതമാണ് പോഷകാഹാരക്കുറവും അനുബന്ധ രോഗങ്ങളും നിമിത്തം അന്ന് ഇറാഖില്‍ മരണമടഞ്ഞു കൊണ്ടിരുന്നത്. അധിനിവേശത്തിന്റെ ആരംഭദശയില്‍ ഇറാഖ് സന്ദര്‍ശിച്ച പ്രസിദ്ധ കോളമിസ്റ് റംസി ബാറുദ് നൊമ്പരത്തോടെ ഇന്നും ഓര്‍ക്കുന്നത്, ബഗ്ദാദിലെ ആശുപത്രികളുടെ ഇടനാഴികളില്‍ നിറഞ്ഞു നിന്നിരുന്നത് മരുന്നിന്റെയല്ല, മരണത്തിന്റെ നടുക്കുന്ന ഗന്ധമായിരുന്നു എന്നാണ്. ഏതാണ്ട് ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം യുഎസ് പ്രസിഡന്റുമാര്‍ പലകുറി മാറിമറിഞ്ഞുവെങ്കിലും തൊണ്ണൂറ്റിയേഴ് ശതമാനം സാക്ഷരതയുണ്ടായിരുന്ന ഇറാഖില്‍ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള മൌലികാവകാശങ്ങള്‍ സമാധാനം പോലെ തന്നെ അകന്നു നില്‍ക്കുകയാണ്.

   ഇരുപത് ലക്ഷം പൌര•ാര്‍ കൊല്ലപ്പെട്ട ആഭ്യന്തരയുദ്ധത്തിന് പിറകെ രാഷ്ട്രത്തിന്റെ വിഭജനത്തിനു ശേഷം ഇപ്പോഴും ചോരപ്പുഴയൊഴുകുന്ന ദക്ഷിണ – ഉത്തര സുഡാന്‍ രാഷ്ട്രങ്ങള്‍ ലോകത്തിന്റെ മറ്റൊരു കോണില്‍ നിന്നുള്ള എരിഞ്ഞു തീരുന്ന ബാല്യങ്ങളുടെ ഉദാഹരണമാണ്. ‘മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേര്‍സി’ന്റെ മെഡിക്കല്‍ കോഓര്‍ഡിനേറ്റര്‍ ഹെലന്‍ പാറ്റേര്‍സര്‍ സുഡാനിലെ സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ട് പ്രസ്താവിച്ചത് അടുത്തിടെ മാത്രം പലായനം ചെയ്ത 170000 അഭയാര്‍ത്ഥികളില്‍ ഇരുപത്തിയെട്ട് ശതമാനം കുട്ടികള്‍ക്ക് ആവശ്യത്തിന് ഭക്ഷണം പോലും ലഭ്യമല്ല എന്നാണ്. വിദ്യാഭ്യാസം എന്നത് തല്‍ക്കാലം അവര്‍ക്ക് അസാധ്യമായ ഒരു സ്വപ്നം മാത്രമാണെന്നര്‍ത്ഥം.
   പശ്ചിമാഫ്രിക്കന്‍ രാഷ്ട്രമായ മാലിയില്‍ നിന്നുള്ള വാര്‍ത്തകളും ഒട്ടും ശുഭോദര്‍ക്കമല്ല. യുഎന്‍ കോ-ഓര്‍ഡിനേഷന്‍ ഓഫീസിന്റെ ആഗസ്റിലെ കണക്കനുസരിച്ച് നാലു ലക്ഷത്തി മുപ്പത്തയ്യായിരം അഭയാര്‍ത്ഥികളാണ് മാലിയില്‍ നിന്ന് അയല്‍ നാടുകളിലേക്ക് രക്ഷതേടി ഓടിച്ചെന്നത്. ഈ ഔദ്യോഗിക സംഖ്യയ്ക്ക് ഉള്ളില്‍ തന്നെ എത്രായിരം കുട്ടികള്‍ക്ക് സ്കൂള്‍ ഓര്‍മയായി മാറിയിട്ടുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. രാഷ്ട്രത്തിനുള്ളിലാവട്ടെ ഇതിന്റെ ഇരട്ടിയിലേറെ കുട്ടികള്‍ ആഹാരം പോലും ലഭിക്കാതെ അറ്റമില്ലാത്ത മരുഭൂമിയില്‍ ഗതികെട്ടലഞ്ഞ്, മരിച്ചു വീഴുന്നതായി വേള്‍ഡ് ഷൂഡ് പ്രോഗ്രാം വേദനയോടെ അറിയിക്കുന്നു.
മാലിയുടെ, സിറിയയുടെ, ഇറാഖിന്റെ, ഫലസ്തീനിന്റെ, സുഡാന്റെ, ബര്‍മയുടെ, യെമന്റെ, കാശ്മീരിന്റെ, അസമിന്റെ, ശിവകാശിയുടെ – ലോകത്തിന്റെ വിവിധ കോണുകളില്‍ ചോരപ്പുഴകളും വറുതിയുടെ കണ്ണീര്‍ച്ചാലുകളും നീന്തിക്കയറുകയാണ് പരശ്ശതം ബാല്യങ്ങള്‍. റംസി ബാറൂദ് ആത്മ നൊമ്പരത്തോടെ അഭിപ്രായപ്പെട്ടത് പോലെ, ഇവരില്‍ മാധ്യമശ്രദ്ധ നേടുന്ന കുട്ടികളുടെ / സമൂഹങ്ങളുടെ ദുരന്ത ചിത്രങ്ങള്‍ മാത്രം ലോകം അറിയുന്നു; നാഷണല്‍ ജോഗ്രഫിയ്ക്കും ബിബിസിയ്ക്കും അതൊരു വാര്‍ത്താ വിഭവമാകുന്നു; ഫെയ്സ് ബുക്കില്‍ ഒരു പാടു ഷെയറുകളും ലൈക്കുകളും നേടുന്ന പോസ്റുകളാകുന്നു. അതിനപ്പുറം എണ്ണമറ്റ കുഞ്ഞുങ്ങള്‍, അടിക്കുറിപ്പുകളില്ലാത്ത നിഴല്‍ ചിത്രങ്ങള്‍ പോലെ അനുനിമിഷം ജീവിതത്തില്‍ നിന്ന് പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണ്.
   കൊട്ടാരം പോലുള്ള ഒരു കാറില്‍, തനിക്ക് സ്വന്തമായ സര്‍വൈശ്വര്യങ്ങളും പ്രകാശിപ്പിക്കുന്ന മനോഹരമായ പുഞ്ചിരിയുമായി വന്നിറങ്ങുന്ന എന്റെ പ്രിയ വിദ്യാര്‍ത്ഥിനി റവാന്‍ അറിയില്ലായിരുന്നു, അവളെത്രമാത്രം ഭാഗ്യവതിയാണെന്ന്. എന്നാല്‍ സിറിയക്കാരിയായ റവാന്‍ മുസ്തഫയുടെ കഥകേട്ട മാത്രയില്‍ തന്നെ അവളുടെ തുടുത്ത മുഖം അപ്പാടെ വാടിപ്പോയി. അല്ലെങ്കിലും നാം മുതിര്‍ന്നവര്‍ക്കാണല്ലോ തിരിച്ചറിവുകള്‍ തീര്‍ത്തും നഷ്ടമായിപ്പോയത്.

> മോഡിക്ക് വേണ്ടി കുളിച്ചൊരുങ്ങുന്നത് ആരൊക്കെയാണ്?


    

മോഡിക്ക് വേണ്ടി കുളിച്ചൊരുങ്ങുന്നത് ആരൊക്കെയാണ്?



''മോഡിക്ക് സയ്യിദ് ശഹാബുദ്ദീന്റെ കത്ത്. 2002ലെ വംശഹത്യക്ക് മുസ്ലിംകളോട് മാപ്പ് ചോദിക്കുകയും നിയമസഭയില്‍ മുസ്ലിം പ്രാതിനിധ്യം കൂട്ടാന്‍ അനുകൂല തീരുമാനം എടുക്കുകയും ചെയ്താല്‍ ന്യൂനപക്ഷത്തിന്റെ വോട്ട് തരുന്നതിനെപ്പറ്റി ആലോചിക്കാമെന്നാണ് ഉള്ളടക്കം. മോഡിക്ക് വേണ്ടി കുളിച്ചൊരുങ്ങി നില്‍ക്കുന്നത് ശഹാബുദ്ദീന്‍ മാത്രമല്ല, കേരളത്തിലെ പ്രമുഖ മുസ്ലിം പത്രം മോഡിക്ക് വേണ്ടി മുഴുനീള പരസ്യം ഡിസൈന്‍ ചെയ്തുവച്ചത് എഡിറ്റോറിയലിലെ ഭിന്നത കാരണം വേണ്ടെന്നു വെച്ചതും ഇതോട് ചേര്‍ത്തുവായിക്കണം.''

  സ്വതന്ത്യ്രാനന്തര ഇന്ത്യയില്‍ മുസ്ലിംകള്‍ക്ക് ദിശാബോധം നല്‍കാന്‍ ഇറങ്ങിത്തിരിച്ച നേതാക്കളില്‍ സയ്യിദ് ശഹാബുദ്ദീന്‍ ശ്രദ്ധേയനായത് വിദേശകാര്യ സര്‍വീസിലെ അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും കാഴ്ചപ്പാടുകളിലെ വ്യക്തതയും സാമുദായിക പ്രശ്നങ്ങളിലെ പ്രതിബദ്ധതയും കൊണ്ടായിരുന്നു. വളരെ കാലം അദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ മുസ്ലിം ഇന്ത്യ എന്ന ഇംഗ്ളീഷ് വാരിക വിജ്ഞാനപ്രദവും നേതൃനിരയിലുള്ളവര്‍ക്ക് ആവശ്യം പ്രയോജനപ്പെടുന്ന ഒരു കൈപുസ്തകവും ആയിരുന്നു. മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്, മുസ്ലിം മജ്ലിസെ മുശാവറ തുടങ്ങിയ മുസ്ലിം പൊതുവേദികളില്‍ കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി സയ്യിദ് ശഹാബുദ്ദീന്‍ സക്രിയമായ പങ്കാളിത്തം വഹിക്കുന്നുണ്ടായിരുന്നു. പ്രായാധിക്യം സമ്മാനിച്ച അവശതകളാവാം അദ്ദേഹത്തെ അടുത്ത കാലത്തായി ഉത്തരവാദപ്പെട്ട വേദികളിലൊന്നും കാണാനുണ്ടായിരുന്നില്ല. എന്നിട്ടും കഴിഞ്ഞയാഴ്ച ശഹാബുദ്ദീന്‍ മാധ്യമങ്ങളില്‍ ഇടം പിടിച്ചത് പോസിറ്റീവായ ഒരു സംഗതിയുടെ പേരിലല്ല എന്നത് അദ്ദേഹത്തെ ബഹുമാനിക്കുന്നവരെ സങ്കടപ്പെടുത്തുന്നു.

    ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് അനുകൂലമായി അദ്ദേഹം ചില പരാമര്‍ശങ്ങള്‍ നടത്തി എന്ന ആരോപണം ചില മുസ്ലിം നേതാക്കള്‍ ഉന്നയിച്ചപ്പോള്‍ വിശദീകരണങ്ങളുമായി അദ്ദേഹം രംഗത്തുവന്നത് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിയൊരുക്കുകയാണ് ചെയ്തത്. അടുത്ത മാസം ഗുജറാത്ത് അസംബ്ളി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് അദ്ദേഹം ‘ജോയിന്റ് കമ്മിറ്റി ഓഫ് മുസ്ലിം ഓര്‍ഗനൈസേഷന്‍ ഫോര്‍ എന്‍പവറി’ന്റെ ലൈറ്റര്‍ ഹെഡില്‍ ഒരു തുറന്ന കത്ത് എഴുതുകയുണ്ടായി. ഈ കത്തില്‍ 2002ല്‍ നടന്ന ന്യൂനപക്ഷങ്ങള്‍ക്കെതിരായ കൂട്ടക്കൊലക്ക് മോഡിയുടെ ഭാഗത്തു നിന്ന് ക്ഷമാപണം ഉണ്ടാവുകയും നിയമസഭയിലെ പ്രാതിനിധ്യം കൂട്ടുന്നതിന് മുസ്ലിംകള്‍ക്ക് അനുകൂലമായ ചില തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുകയാണെങ്കില്‍ ന്യൂനപക്ഷത്തിന്റെ വോട്ട് നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് പറയുന്നുണ്ട്. ഈ കത്ത് മോഡിയെ അറിയുന്ന മുസ്ലിം നേതാക്കളെ അമ്പരപ്പിച്ചു. വിഷയം കൂടുതല്‍ വിവാദമാകുമെന്ന് ഭയന്നാവണം ഉടന്‍ വന്നു ശഹാബുദ്ദീന്റെ ക്ഷമാപണവും വിശദീകരണവും. പരാമൃഷ്ട കത്ത് തന്ത്രപരമായ ഒരു നീക്കത്തിന്റെ ഭാഗമായി താന്‍ വ്യക്തിപരമായി എഴുതിയതാണെന്നും ജോയിന്റ് കമ്മിറ്റിയുടെ ലെറ്റര്‍ ഹെഡ് തന്റെ ഓഫീസിലുള്ളവര്‍ തെറ്റായി ഉപയോഗിച്ചുപോയതാണെന്നും ചൂണ്ടിക്കാട്ടി ഓള്‍ ഇന്ത്യ മജ്ലിസെ മുശാവറ അധ്യക്ഷന്‍ ഡോ. സഫര്‍ ഇസ്ലാം ഖാന്‍, ജംഇയ്യത്തുല്‍ ഉലമയെ ഹിന്ദ് പ്രസിഡന്റ് മൌലാനാ അസ്അദ് മദനി, ഡോ. മന്‍സൂര്‍ ആലം തുടങ്ങിയവരോട് പരസ്യമായി മാപ്പപേക്ഷിച്ചത് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട വാര്‍ത്തയായി.

   ശഹാബുദ്ദീന്റെ നടപടി ഉയര്‍ന്ന പെരുമാറ്റത്തിന്റെ ലക്ഷണമായി വിലയിരുത്തപ്പെട്ടെങ്കിലും നരേന്ദ്രമോഡിയുമായി ഒരിടപാട് നടത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്താണെന്നാണ് പലരും ചോദിക്കുന്നത്. മുസ്ലിം വോട്ടര്‍മാര്‍ താങ്കളില്‍ മാറ്റത്തിന്റെ ചില ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായി മോഡിക്കയച്ച കത്തില്‍ സയ്യിദ് ശഹാബുദ്ദീന്‍ പറയുന്നുണ്ട്. എന്തു മാറ്റമാണ് മോഡിയില്‍ കാണാന്‍ കഴിയുന്നതെന്ന് വ്യക്തമാക്കാന്‍ സമുദായ നേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന് ബാധ്യതയുണ്ട്. കഴിഞ്ഞ ഒരു ദശകമായി ഗുജറാത്തിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന നിഷ്പക്ഷമതികള്‍ക്ക് ക്രിയാത്കമായ വല്ല മാറ്റവും ഗാന്ധിജിയുടെ നാട്ടില്‍ പ്രകടമായി പറയാന്‍ പറ്റുമോ? മോഡിയാവട്ടെ, തന്റെ തീവ്രഹിന്ദുത്വയിലൂന്നിയുള്ള പ്രചാരണത്തില്‍ നിന്നും പ്രവര്‍ത്തനത്തില്‍ നിന്നും ഒരിഞ്ച് പിറകോട്ട് പോയതിന്റെ വല്ല ലക്ഷണവും എടുത്തുകാണിക്കാന്‍ സാധിക്കുമോ? ഇല്ല എന്ന് അടിവരയിട്ടു പറയണം. മോഡിയില്‍ നിന്ന് മുസ്ലിംകള്‍ക്ക് എന്നെങ്കിലും നീതിയും മാന്യമായ പെരുമാറ്റവും അടല്‍ ബിഹാരി വാജ്പേയി ഓര്‍മിപ്പിച്ച ‘രാജനീതിയും’ പ്രതീക്ഷിക്കാനാവുമോ? സയ്യിദ് ശഹാബുദ്ദീന്റെ സമുദായ പ്രതിബദ്ധത ചോദ്യം ചെയ്യപ്പെടുന്നത് ഇവിടെയാണ്. മോഡിയോട് ഈ സന്ദിഗ്ധ ഘട്ടത്തില്‍ മുശാവറ മുന്‍ സാരഥിക്ക് മമത തോന്നാനും ‘തന്ത്രപരമായ നീക്കം’ നടത്താനും വ്യക്തിപരമായ വല്ല കാരണവും ഉണ്ടോ? സയ്യിദ് ശഹാബുദ്ദീന്റെ പുത്രി ബിഹാറിലെ ജെഡിയു-ബിജെപി മന്ത്രിസഭയില്‍ അംഗമാണ്. അദ്ദേഹത്തിന്റെ മരുമകന്‍ സംസ്ഥാന കാബിനറ്റ് സെക്രട്ടറിയായിരുന്നു. മകളുടെ സ്ഥാനലബ്ധി ബിജെപിയോട് മൃദുസമീപനം സ്വീകരിക്കാനും മോഡിക്കുവേണ്ടി വക്കാലത്ത് പിടിക്കാനും ശഹാബുദ്ദീനെ പോലുള്ള ഒരു നേതാവിനെ പ്രേരിപ്പിക്കുമെന്ന് കരുതുന്നത് ഇന്നലെ വരെ വന്‍ പാപമായേ നമുക്ക് കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ.

     അഞ്ചുവര്‍ഷം കൂടി അധികാരത്തിലിരിക്കാന്‍ സകല (കു)തന്ത്രങ്ങളും മെനയുന്ന നരേന്ദ്രമോഡിയുടെ മുന്നില്‍ നമ്മുടെ ജനാധിപത്യ-മതേതര വ്യവസ്ഥ അപഹാസ്യമാവുന്നതിന്റെ കാഴ്ചകള്‍ ലോകത്തെമ്പാടുമുള്ളവര്‍ ശ്വാസമടക്കി നോക്കിക്കാണുമ്പോള്‍ മറുചേരിയുടെ ശക്തിക്ഷയത്തേക്കാള്‍ വേദനിപ്പിക്കുന്നത് ഇരകളുടെ വിധേയത്വ മനോഘടനയാണ്.

    മോഡിക്കുവേണ്ടി വാദിക്കാനും വോട്ട് പിടിക്കാനും നിരവധി ‘എ പി അബ്ദുല്ലകുട്ടിമാര്‍’ ഇന്ന് ഗുജറാത്തിലെ ഓരോ ജില്ലയിലുമുണ്ട് എന്നത് അവിശ്വസനീയമായി തോന്നേണ്ടതില്ല. വ്യക്തിപരമായ സാമ്പത്തിക-രാഷ്ട്രീയ താല്‍പര്യങ്ങളാണ് വേട്ടക്കാരന്റെ കൈപിടിക്കാന്‍ ഇവര്‍ക്ക് പ്രചോദനമാകുന്നത്. പത്തുവര്‍ഷം മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രി ലോകത്തിന് മുന്നില്‍ തുറന്നുകാണിച്ച മോഡിത്വയുടെ ഭീകരതയെയും ഭരണകൂട മെഷിനറിക്ക് ആ മനുഷ്യന് കീഴില്‍ സംഭവിച്ച പതനവും ഇത്രപെട്ടെന്ന് മറക്കാന്‍ സാധിക്കുന്നത് ക്ഷണികമായ ചില നേട്ടങ്ങള്‍ മുന്നില്‍ കാണുന്നത് കൊണ്ടാണ്. കോണ്‍ഗ്രസില്‍ നിന്ന് പോലും ചില നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറാന്‍ തുടങ്ങിയിട്ടുണ്ട് എന്നറിയുമ്പോഴാണ് മതേതര ചേരിയുടെ അടിത്തറ ഇത്രദുര്‍ബലമാണോ എന്ന് ചോദിച്ചു പോകുന്നത്. ഇതുവരെ ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരിയായിരുന്ന കോണ്‍ഗ്രസ് വക്താവ് ആസിഫ ഖാന്‍ എന്ന വനിത ഇന്ന് മോഡിയുടെ വലംകൈയാണ്. ഓള്‍ ഇന്ത്യ മുസ്ലിം കോണ്‍ഗ്രസിന്റെ (?) മീഡിയ സെല്‍ കണ്‍വീനര്‍കൂടിയായിരുന്നു ഇവര്‍. മുസ്ലിം, വനിത, മാധ്യമപ്രവര്‍ത്തക എന്നീ ഘടകങ്ങള്‍ ഒത്തുവന്ന ഒരു നേതാവിനെ കിട്ടിയത് പാര്‍ട്ടിയുടെ സൌഭാഗ്യമാണെന്ന് ബിജെപി വക്താവ് പരസ്യമായി സന്തോഷിക്കുന്നു. ഗുജറാത്തിലെ ഒരു നിസ്സാര കാര്യത്തിന് പോലും ഡല്‍ഹിയില്‍ നിന്ന് ഹൈക്കമാന്റിന്റെ അനുമതി വാങ്ങണമെന്നും ബിജെപിയിലാണഎങ്കില്‍ ‘മോഡിജി’ എല്ലാം നൊടിയിട കൊണ്ട് തീരുമാനിക്കുമെന്നും ആസിഫ വാചാലമാവുന്നു. അങ്ങനെ നൊടിയിട കൊണ്ട് തീരുമാനിച്ചപ്പോഴാണ് ബില്‍ക്കീസുമാര്‍ ബലാല്‍സംഗം ചെയ്യപ്പെടുകയോ ചുട്ടെരിക്കപ്പെടുകയോ ചെയ്തതെന്ന സത്യം ആസിഫ മറന്നുപോയി.

     സഫര്‍ സരേഷ് വാല എന്ന മറ്റൊരു വിധേയന്‍ ആണ് ഇന്ന് ഗുജറാത്ത് ബിജെപിയിലെ മുഖ്യനായ ‘സര്‍ക്കാരി മുസ്ലിം’. 2002ലെ മുസ്ലിം വിരുദ്ധ വംശവിച്ഛേദന പ്രക്രിയക്കിടയില്‍ ഈ ധനാഢ്യന്റെ കുറെ സ്ഥാപനങ്ങള്‍ കത്തിച്ചാമ്പലായിരുന്നു. ഇംഗ്ളണ്ടില്‍ നിന്നുള്ള സുഹൃത്തുക്കളായ മൂന്നു എന്‍ആര്‍ഐ മുസ്ലിംകള്‍ അറുകൊല ചെയ്യപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിച്ച ആളാണ് സഫര്‍. അതേയാളാണ് ഇന്ന് മോഡിക്കുവേണ്ടി ഓടിനടക്കുന്നതും മുസ്ലിം പ്രമുഖരെ കാവിക്കൊടിക്ക് കീഴിലേക്ക് ആട്ടിത്തെളിക്കാന്‍ അസത്യങ്ങളും അബദ്ധങ്ങളും എഴുന്നള്ളിക്കുന്നതും. മുസ്ലിം വിരുദ്ധ നടപടിയില്‍ മുഖ്യമന്ത്രി മോഡി ഖേദം പ്രകടിപ്പിച്ചുവെന്നും മൌലാന ഈസ മന്‍സൂര്‍ എന്ന പ്രമുഖ പണ്ഡിതന്‍ അന്ന് സാക്ഷിയായിരുന്നുവെന്നുമാണ് ‘റ്റു സര്‍ക്കിള്‍ നെറ്റ്’ ഓണ്‍ലൈനുമായുള്ള അഭിമുഖത്തില്‍ സഫര്‍ അവകാശപ്പെട്ടത്. എന്നാല്‍ 2003ല്‍ ഇംഗ്ളണ്ട് സന്ദര്‍ശന വേളയില്‍ സഫറിനോടൊപ്പം തങ്ങള്‍ മോഡിയെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം ഒരു തരത്തിലും ക്ഷമാപണം നടത്തിയിരുന്നില്ല എന്നു മാത്രമല്ല, കലാപത്തില്‍ ഇരികൂട്ടര്‍ക്കും നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും സംഭവിച്ചത് സംഭവിച്ചു, ഇനി സമാധാനമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു ഒഴിഞ്ഞുമാറുകയാണുണ്ടായതെന്നും കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍ മുസ്ലിം (യുകെ) വക്താക്കള്‍ വ്യക്തമാക്കുകയുണ്ടായി. ഗുജറാത്തില്‍ മുസ്ലിംകള്‍ സാമ്പത്തികമായി വലിയ മുന്നേറ്റങ്ങള്‍ നടത്തുകയാണെന്നാണ് സഫര്‍ പറയുന്നത്. അതിന് തെളിവായി അദ്ദേഹം നിരത്തുന്നത് കഴിഞ്ഞ വര്‍ഷം തന്റെ ഷോറൂമില്‍ നിന്ന് 53 മുസ്ലിം ധനികരാണ് ബിഎംഡബ്ള്യൂ കാര്‍ വാങ്ങിയതെങ്കില്‍ ഈ വര്‍ഷം 60 പേര്‍ വാങ്ങാന്‍ പോകുന്നുണ്ട് എന്നതാണ്. സംസ്ഥാനത്ത് മുസ്ലിംകള്‍ക്ക് ഒരു തരത്തിലുള്ള വിവേചനവും നേരിടേണ്ടിവരുന്നില്ലത്രെ.

    മോഡിയുടെ ‘മുസ്ലിംപ്രീണന’ത്തിന്റെ നിദര്‍ശനമായി ഗുജറാത്ത് പോലീസിലെ മുസ്ലിം പ്രാതിനിധ്യത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഒരു കണക്ക് ഇതിനിടെ ദേശീയ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയുണ്ടായി. അതനുസരിച്ച് ഇന്ത്യയില്‍ ഏറ്റവുമധികം മുസ്ലിം പോലീസുകാരുള്ളത് മോഡിയുടെ നാട്ടിലാണ്. മുസ്ലിംലീഗ് ഭരിക്കുന്ന കേരളവും 25ശതമാനത്തിന് മുകളില്‍ മുസ്ലിം ജനസംഖ്യയുള്ള പശ്ചിമബംഗാളും അസമുമൊക്കെ വളരെ പിറകിലാണത്രെ. ഇത്രയധികം മുസ്ലംകള്‍ പോലീസിലുണ്ടായിരുന്നിട്ടും രണ്ടായിരത്തിലധികം മുനുഷ്യരെ മോഡിയുടെ പോലീസ് പെട്രോളൊഴിച്ച് കത്തിക്കുമ്പോള്‍ ഒരുത്തനും എന്തുകൊണ്ട് കെടുത്താന്‍ മുന്നോട്ട് വന്നില്ല എന്ന ചോദ്യത്തിന് ഉത്തരമെന്നോണം അന്നത്തെ പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ അലി സയ്യിദ് ഇന്ന് ബിജെപിയുടെ അടുക്കളയില്‍ തന്നെയുണ്ട്. സംസ്ഥാന വഖ്ഫ് ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനം നല്‍കിയാണ് അലി സയ്യിദിനെ മോഡി വിലക്കുവാങ്ങിയത്. അതുപോലെ ‘സൂഫി’യായി അറിയപ്പെടുന്ന ബാബ മഹ്ബൂബ് അലി മോഡിക്ക് തന്റെ താടിയും തലപ്പാവും കൊണ്ട് ഇസ്ലാമിക പരിവേഷം നല്‍കുന്നു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തിന് പകരമാണ് ഇദ്ദേഹം മുസ്ലിംകളുടെ പിന്തുണ മൊത്തമായി പതിച്ചു നല്‍കുന്നത്. എല്ലാ ജില്ലകളിലും ഇങ്ങനെ ഓരോ സര്‍ക്കാരി മുസ്ലിമിനെ’ നരേന്ദ്രമോഡി തരപ്പെടുത്തിയെടുത്തിട്ടുണ്ട്. രാജ്കോട്ടില്‍ ഇസ്മാഈല്‍ പത്താനാണ് മോഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിലെ മുസ്ലിം മുഖം. ജുഗന്നാഥിലാവട്ടെ ഷാഹ്നാസ് ഖുറൈശ് എന്ന പഴയ കോണ്‍ഗ്രസുകാരന്‍ മോഡിക്കൊപ്പം നിന്ന് മുസ്ലിം വോട്ടര്‍മാരെ കുപ്പിയിലാക്കാന്‍ പരക്കം പായുകയാണ്. ഡബ്ള്യൂ സ്മിത്ത എന്ന ബ്രിട്ടീഷ് സാമൂഹിക ശാസ്ത്രജ്ഞന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെ മുസ്ലിംകളെ കുറിച്ച് ആഴത്തില്‍ പഠിച്ച ശേഷം എത്തിയ ഒരു നിഗമനമുണ്ട്. സമുദായത്തോട് പ്രതിബദ്ധതയുള്ള നേതാക്കളുടെ അഭാവമാണ് ഇന്ത്യയിലെ മുസ്ലിംകളുടെ ഏറ്റവും വലിയ ദൌര്‍ഭാഗ്യം എന്ന്. ഭൂമുഖത്ത് എവിടെയായാലും ന്യൂനപക്ഷ, ദുര്‍ബല, അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് അവരുടെ പരിദേവനം കേള്‍ക്കാനും സാമൂഹികോത്ക്കര്‍ഷത്തിന്റെ വഴി കാണിച്ചു കൊടുക്കാനും ബുദ്ധിയും ദീര്‍ഘവീക്ഷണമുള്ള ഒരു നേതാവുണ്ടാവും. സ്വതന്ത്ര ഇന്ത്യയില്‍ ഇങ്ങനെ ഒരു നേതാവുണ്ടാകാതെ പോയി. എന്നല്ല; സമുദായത്തെ സേവിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട കുറെ മീര്‍ജാഫര്‍മാര്‍ കാലാകാലം വിവിധ അവതാരങ്ങളായി രംഗം കീഴടക്കുന്നത് വേദനയോടെ നമുക്ക് കാണേണ്ടിയും വരുന്നു. ജനായത്ത രഥത്തിലേറെ നരേന്ദ്രമോഡി മൂന്നാം തവണയും അധികാരസോപാനത്തിലേക്ക് നടക്കുമ്പോള്‍ ഒരു വലിയ രാജ്യം നിസ്സഹായതോടെ നോക്കിനില്‍ക്കേണ്ടി വരുന്നതിന്റെ കാരണം മറ്റൊന്നല്ല.

                                                                                                                                          ശാഹിദ്