Sunday, November 25, 2012

> ടൈപ്പിംഗ് ജോലി .

ടൈപ്പിംഗ്  ജോലി .




  മലയാളം ടൈപ്പിംഗ്  ജോലി. മംഗ്ലീഷില്‍  മാത്രം ടൈപ് ചെയ്യുക. ISM,LEAP പോലോത്തത്  ഉപയോഗിക്കരുത്.ഗൂഗിള്‍ ട്രാന്‍സിലിറ്റ്റാറ്ററോ മറ്റു  മംഗ്ലീഷ്  ടൈപ്പിന്ഗോ  ഉപയോഗിക്കാം.
  ഓഫ് ലൈനായി ടൈപ്പ് ചെയ്യാവുന്ന ഗൂഗിള്‍ ഓഫ് ലൈന്‍ ടൂളായിരിക്കും നല്ലത്.അതിലേക്കുള്ള ലിങ്ക് ഇവിടെ. മലയാളം ടിക്ക് ചെയ്ത്  accept അടിച്ച്  ഡൌന്‍ലോഡ് ചെയ്യുക.ഇതിനെ കുറിച്ചുള്ള  കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.
.മറ്റു  മംഗ്ലീഷ്  ടൈപ്പിങ്ങുകള്‍ പരിചയപ്പുടുക -->ലിങ്ക്. ഒരു പേജില്‍ 25 വരിയെങ്കിലും  ചുരുങ്ങിയത് വേണം.ഓരോ പേജിനും 8 രൂപ നല്‍കുന്നതാണ്. പിന്നീട് പൈസ കൂടുന്നതാണ്.  ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ 9961100468 എന്ന നമ്പരിലേക്ക്  ബന്ധപ്പെടുക.കമന്റിലോ മെയില്‍ വഴിയോ അറിയിക്കാം. mail: mmsvga7@gmail.com

> തീവ്രവാദം പരിഹാരമല്ല



തീവ്രവാദം പരിഹാരമല്ല


  വര്‍ത്തമാനകാലത്ത് പ്രചുരപ്രചാരം നേടിയ ഒരു സംജ്ഞയാണ് തീവ്രവാദം. സാമൂഹിക സാഹചര്യം കലുഷമാക്കുന്നതില്‍ വലിയ പങ്കാണ് തീവ്രവാദം വഹിക്കുന്നത്. ഈ പദത്തിന്റെ അര്‍ഥതലമിന്ന് കൂടുതല്‍ വൈപുല്യവും നേടിയിട്ടുണ്ട്. തീവ്രവാദവും അ തിന്റെ അതിരൂക്ഷ വകഭേദമായ ഭീകരവാദവും ചര്‍ച്ചചെയ്യാത്ത ദിനങ്ങളില്ല. പലതിന്റെ യും പേരില്‍ നാടുകലക്കിയും കുലുക്കിയും പലതും നേടാനാണ് പലരുടെയും ശ്രമം. അതിന്റെ പരിണതിയാണീ സാമൂഹ്യ ദുര്‍നിമിത്തം. ഭീകരതയുടെ രംഗനൃത്തം തീര്‍ ക്കുന്ന ദുരന്തങ്ങളുടെ കെടുതിപേറി മുതുകൊടിഞ്ഞ ജനസഹസ്രങ്ങള്‍ മനുഷ്യമനസ്സില്‍ പോലും പുറംപോക്കില്‍ ഹതാശയരായിക്കഴിയുകയാണ്.
  സാമൂഹ്യ ജീവിതത്തിന്റെ സുതാര്യ വഴിയെ സങ്കീര്‍ണമാക്കി സ്വാസ്ഥ്യം കെടുത്തുന്ന ഈ മഹാമാരി ആരെയും കടന്നുപിടിക്കാന്‍ പാകപ്പെടുത്തിയ പ്രചാരണ വഴി സ്വീകരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ പരിണതിയെക്കുറിച്ച് ആലോചനാശേഷി വിനിയോഗിക്കാനാവാത്ത വിധം വിധേയവത്കരണം നടക്കുകയാണ്. ക്രമേണ സ്വയം ന്യായീകരണത്തി ന്റെ ഫാസിസ്റ്റ് രീതി ആവാഹിച്ചവരായിത്തീരുകയാണ് പലരും. ഇത്തരം ഒരു പശ്ചാതലത്തില്‍ സാഹചര്യത്തിന്റെ ഉല്‍ക്കടമായ തേട്ടമാണ് വസ്തുനിഷ്ഠമായ ബോധവത്കരണം.
 കൃത്യമായ ഒരു നിര്‍വചനത്തിന്റെ പരിധിയില്‍ തീവ്രവാദത്തെ ഒതുക്കാനായിട്ടില്ല. പലരും തങ്ങളുടെ താത്പര്യം പോലെ വ്യാഖ്യാനിക്കുകയാണ്. അതിരുകടന്ന അസഹിഷ് ണുതയുടെയും പരിധിവിട്ട പക്ഷപാതത്തിന്റെയും ഫലമായുണ്ടായിത്തീരുന്ന നയനിലപാടുകളെന്ന് നമുക്കതിനെ സാമാന്യമായി പരിചയപ്പെടുത്താം. ക്ഷന്തവ്യമല്ലാത്ത സാമൂഹ്യ വിഭജനരേഖകളെല്ലാം ഒരര്‍ഥത്തില്‍ തീവ്രവാദത്തിന് സാഹചര്യമൊരുക്കുന്നുണ്ട്. ഏതെങ്കിലും ഒരു ആദര്‍ശത്തെ, ആശയത്തെ സമ്പൂര്‍ണമായ അര്‍ഥത്തില്‍ സ്വീകരിക്കാനും അനുവര്‍ത്തിക്കാനുമുള്ള ബോധത്തെയും പ്രചാരണ പരിപാടികളെയും തീവ്രവാദമെന്ന് പറഞ്ഞുകൂടാ. ഇതാണ് തീവ്രവാദമെങ്കില്‍ അത് ആക്ഷേപാര്‍ഹവുമല്ല. ഈ ബോധത്തെയും പ്രതിബദ്ധതയെയും നമുക്ക് തീവ്രബോധമെന്ന് പറയാവുന്നതാണ്.

 വര്‍ഗീയത പോലെ തന്നെ താനും തന്റേതും മാത്രമേ നിലനില്‍ക്കേണ്ടതുള്ളൂ. അല്ലാത്തതിനൊന്നിനും നിലനില്‍ക്കാനവകാശമില്ല എന്ന അസഹിഷ്ണുതയുടെ ഒരു ഉപോല്‍പ്പന്നമാണ് അക്രമാസക്തമായ തീവ്രവാദം. സ്വന്തം അസ്തിത്വത്തിന് ഭംഗം വരാതെ പാരമ്പര്യത്തിന്റെ സാഹചര്യം തേടുന്ന മിതവാദത്തിന്റെ വിപരീതമാണിത്. തീവ്രവാദത്തിന്റെ കാര്യകാരണങ്ങളുടെ താത്വികമായൊരു ലളിത വീക്ഷണമാണിത്.
  എന്നാല്‍ വര്‍ത്തമാനകാല തീവ്രവാദത്തിന്റെ അഴിഞ്ഞാട്ടത്തില്‍ നിന്നും പരിണതിയില്‍ നിന്നും വായിച്ചെടുക്കാനാകുന്ന ചില നിക്ഷിപ്ത താത്പര്യങ്ങളുണ്ട്. മതത്തിന്റെയോ ആദര്‍ശത്തിന്റെയോ അടിസ്ഥാനത്തില്‍ ഇത്തരമൊരു തീവ്രവാദം നിലനില്‍പ്പും ന്യായീകരണവും നേടുന്നില്ല എന്നതാണ് നേര്. പക്ഷേ, സര്‍വ സ്വീകാര്യമായ ഒരു യാഥാര്‍ഥ്യത്തിന്റെയും ആശയത്തിന്റെയും മറപിടിച്ച് വക്രബുദ്ധി പ്രവര്‍ത്തിക്കുകയാണ്. 

  വ്യക്തിയുടെ/പാര്‍ട്ടിയുടെ/ആള്‍ക്കൂട്ടത്തിന്റെ സങ്കുചിത താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ലക്ഷ്യവും മാര്‍ഗവും നിര്‍ണയിക്കുക എന്നതാണ് തീവ്രവാദത്തിന്റെ രീതിശാസ്ത്രം. ഏതു തരത്തിലുള്ള തീവ്രവാദ വിളയാട്ടത്തിന്റെ പിന്നിലും രാഷ്ട്രീയമോ സാമ്പത്തികമോ സ്വാര്‍ഥമോ ആയ താത്പര്യങ്ങളുണ്ടാകാം. പദവി നേടലും നിലനിര്‍ത്തലും വീരപൌരുഷ പ്രശക്തിയും ലക്ഷ്യമായിക്കാണാറുണ്ട്. പ്രചാരകന്റെ വാഗ്വിലാസത്തിന്റെ മായാമധുരമായ അവതരണം പലരെയും അന്ധന്മാരാക്കുകയാണിന്ന്. കണ്ടതും കേട്ട തും അറിഞ്ഞതും അനുഭവിച്ചതും അന്യം നിര്‍ത്തി പുതിയ വഴി നേടാന്‍ അവതരണത്തിന്റെ മാസ്മരികത പലരെയും പ്രേരിപ്പിക്കുന്നു. സംവേദനക്ഷമമായ ജ്ഞാനേന്ദ്രിയങ്ങള്‍ സാമൂഹ്യ സാഹചര്യത്തെ നിരീക്ഷിച്ചറിയാനുള്ള ശേഷിയെ അവഗണിക്കുകയാണവര്‍. ക്രമനിബദ്ധമായ പഠനവേദികളിലൂടെ പാരമ്പര്യ സുതാര്യവഴിയോട് അണികളില്‍ നിരാസം വളര്‍ത്തുന്നു. അങ്ങനെ ആദര്‍ശപരമായ ഷണ്ഡീകരണത്തിന് വിധേയരായവര്‍ നേതാക്കളാല്‍ തെളിയിക്കപ്പെടുകയാണ്. പരിണതിയെക്കുറിച്ചുള്ള വിചാരമോ പുനരാലോചനയോ കൂടാതെ.അപക്വവും അതിരുകടന്നതുമായ ഓപ്പറേഷനുകളിലൂടെ, പറഞ്ഞുപഠിപ്പിച്ച ന്യായങ്ങളുടെ ശവദാഹം നടത്തുകയാണ്. പാകപ്പെടുത്താനുള്ള കുതന്ത്രങ്ങളായിരുന്നു യഥാര്‍ഥത്തില്‍ ക്ളാസുകളുടെ വിഷയ ക്രമീകരണം. പാകപ്പെട്ടവന്‍ പിന്നെ വിചാര ശീലമില്ലാത്തതിനാല്‍ നേരത്തെ കേട്ടതൊന്നും അവനെ അലോസരപ്പെടുത്തുന്നില്ല. എന്തിനും ഏതി നും ആജ്ഞക്കും സ്വാര്‍ഥപരമായ ഉള്‍വിളിക്കും കാത്തിരിക്കുകയാണവര്‍. നമുക്കറിവുള്ള തീവ്രവാദപരമായ ആക്രമണങ്ങളുടെയും സംഘട്ടനങ്ങളുടെയും യാഥാര്‍ഥ്യബോധത്തോടെയുള്ള നിരീക്ഷണം നമുക്കിത് ബോധ്യപ്പെടുത്തുന്നതാണ്. 

  അന്തര്‍ദേശീയവും ദേശീയവുമായി നടന്നിട്ടുള്ള ഈ തീവ്രവാദത്തിന്റെ രംഗനൃത്തം സാമൂഹ്യസാഹചര്യത്തിന് എന്ത് ഗുണഫലമാണ് പ്രദാനം ചെയ്തത്? ആളും അര്‍ഥവും നശിക്കുകയും സ്വാസ്ഥ്യം തകരുകയും ചെയ്തു എന്നതിനപ്പുറത്ത് എന്താണിവയുടെയൊക്കെ ബാക്കിപത്രം? നേതാക്കളും സൂത്രധാരകരും ഒളിത്താവളങ്ങളിലും സുഖവാസകേന്ദ്രങ്ങളിലും സസുഖം വാഴുന്നു. നിരപരാധികളായ പതിനായിരങ്ങള്‍ അഭയാര്‍ഥികളും സംശയത്തിന്റെ നൂലിഴയില്‍ കുരുങ്ങി അഴികള്‍ക്കുള്ളിലും കഴിയുന്നു. വേനലിലെ കാട്ടുതീ പോലെ പടര്‍ന്നു കത്തുന്ന സംഘര്‍ഷ മുഖത്ത് നിരപരാധികളും സമാധാന കാംക്ഷികളും വലിച്ചിഴക്കപ്പെടുമെന്നുറപ്പാണ്. പ്രശ്നമുഖത്ത് സൈനികവത്കരിക്കപ്പെട്ട സിവിലിയന്മാരായ ആയിരങ്ങള്‍, സാമ്രാജ്യത്വ കശ്മലന്മാരുടെ ക്രൂര വിനോദത്തിനിരയാകുന്ന അബൂഗരീബും ഗ്വാണ്ടനാമോയും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ജീവിക്കാനും നിലനില്‍ക്കാനുമുള്ള അവകാശ ബോധമാണിവരില്‍ പലരെയും അഴികള്‍ക്കകത്താക്കിയത്. അവരുടെ ശരീരത്തിലാണ് ആഗോള ഭീകരന്റെ കിങ്കരന്മാര്‍ കിരാത നൃത്തമാടുന്നത്. നിരപരാധികള്‍ തന്നെ ഹോമിക്കപ്പെടുന്ന കാട്ടുനീതിയുടെ ലോകക്രമത്തില്‍ സ്വയം തലകൊടുക്കാതിരിക്കുന്ന താണാര്‍ക്കും ബുദ്ധി. 

  അനുഭവത്തിന്റെ തീക്ഷ്ണമായ കരിമാനങ്ങള്‍ വായിച്ചെടുക്കാതെ അരുതാത്തതിന് വീണ്ടും അനുയായികളെ പ്രേരിപ്പിക്കുകയാണ് നേതൃത്വം. ഒന്നിന്റെ ദുരിതപര്‍വ്വത്തില്‍ തീ തിന്നുന്നവരുടെ വേദനിക്കുന്ന ഓര്‍മകള്‍ മായ്ക്കപ്പെടുന്നതിന് വേണ്ടിയാണോ രണ്ടാമതൊന്നിന്റെ സൃഷ്ടി എന്ന് തോന്നുകയാണ്. മാറാട് മറക്കാന്‍ നാമിപ്പോള്‍ പാകപ്പെട്ടു കഴിഞ്ഞു. പുന്നാടും നാം മറന്നുകൊള്ളും. മറവി എന്ന മഹാനുഗ്രഹത്തിന്റെ തിരശ്ശീലക്ക് പിന്നില്‍ പുതിയതൊന്നിന് കോപ്പുകൂട്ടുന്ന തിരിച്ചറിയാനാവാത്ത സ്ഥിതിയാണതിദയനീയം.
 സ്വസ്ഥമായും സമാധാനമായും ജീവിക്കാനുള്ള അവകാശവും സ്വാതന്ത്യ്രവും മൌലികമാണ്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനവും നമ്മുടെ ഭരണഘടനയുടെ മൌലികാവകാശങ്ങളും അത് വിളംബരപ്പെടുത്തുന്നുണ്ട്. ഈ സ്വാതന്ത്യ്രസുരക്ഷിത സമാധാനപൂര്‍ണമായ അവസ്ഥ നഷ്ടപ്പെടുത്തുന്ന പ്രവണതകളെല്ലാം ജനവിരുദ്ധവും ദേശവിരുദ്ധവുമാണ്. അച്ചടക്കത്തോടെ നിര്‍ഭയരായിക്കഴിയാനുള്ള സാഹചര്യം എല്ലാവര്‍ക്കും ലഭ്യമാകണം.
ഒരുദേശത്തെ/വംശത്തെ/സമൂഹത്തെ ശത്രുവായി പ്രതിഷ്ഠിച്ച്, വിരുദ്ധ വികാരം വളര്‍ത്തി ആക്രമണത്തിന്റെ പ്രേരണയോ പ്രോത്സാഹനമോ സഹായമോ ന്യായീകരണം നല്‍കുന്നത് നാഗരിക സമാധാനത്തിന്റെ സര്‍ഗ ഗുണമാകേണ്ടതല്ല. ജന്തുജന്യമായ ഭാവത്തെ സംസ്കരിക്കാനാവുന്നതിലൂടെയാണ് മനുഷ്യന്‍ നാഗരികനാകുന്നത്. (പ്രത്യുത കമ്പോള സംസ്കാരത്തിന്റെ ഇരയായിത്തീരുമ്പോഴല്ല.)  ജന്തുതയുടെ തേട്ടമാണ് ആധിപത്യമോഹം. തന്നെക്കാള്‍ ശക്തി കുറഞ്ഞതിനെ ആക്രമിക്കുന്ന പ്രവണത ജന്തുക്കളില്‍ സ്വാഭാവികമാണ്.

  ഈ ജന്തുതയുടെ മേല്‍ മതങ്ങളോ ആദര്‍ശങ്ങളോ നേടിയ പരിവര്‍ത്തിത ഭാവത്തെ തമസ്കരിക്കാനാണ് ഭീകരവാദികളും തീവ്രവാദികളും മതപരമായ നിര്‍ദേശങ്ങളെ കൂട്ടുപിടിക്കുന്നത്. അല്ലായിരുന്നെങ്കില്‍ സമാധാനവും സുസ്ഥിതിയും നേടുന്നതിനുള്ള മാര്‍ഗമവലംബിക്കാനാണവരെല്ലാം തയ്യാറാവേണ്ടിയിരുന്നത്. ഉപരിസൂചിപ്പിച്ചപോലെ മതത്തി ന്റെ പേരല്‍ തന്നെ പ്രതിബദ്ധതാ പൂര്‍ണമായ ആദര്‍ശബോധത്തെ നിസ്സാരവത്കരിക്കുകയാണിത്തരക്കാര്‍ ചെയ്യുന്നത്. പരമ്പരാഗതമായ നേതൃവഴിയെ നിരാകരിക്കാനും അവഗണിക്കാനും അനുയായികള്‍ പാകപ്പെടുന്നുവെങ്കില്‍ ഈ ആദര്‍ശനീരസം അനിവാര്യമായിത്തീരുന്നു. അതിനാല്‍ തന്നെ ഈ വികടവഴിയിലേക്കാകര്‍ഷിക്കപ്പെടുന്നവര്‍ ക്രമാനുഗതമായി പാരമ്പര്യസുതാര്യ വഴിയില്‍ നിന്നുമകലുന്നത് കാണാം.

 സാമൂഹ്യമായി തീവ്രവാദം സൃഷ്ടിക്കുന്ന ദുരിതങ്ങളും ദുസ്സൂചനകളും സുമനസ്കര്‍ക്ക് ബോധ്യമുള്ളതും അംഗീകരിക്കാനാകാത്തതുമാണ്. മതം, ജാതി, വര്‍ഗം,ഭാഷ തുടങ്ങി എന്തു മറപിടിച്ചായാലും അതിന്റെ കെടുതികള്‍ നമ്മെ ദുഃഖിപ്പിക്കുന്നതാണ്. സമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍ മതക്കാരും അല്ലാത്തവരുമായ ജനങ്ങള്‍ ഇത്തരം പ്രവണതകളെ എതിര്‍ക്കുന്നത് അതിന്റെ സാമൂഹ്യരംഗത്തെ കാലുഷ്യവത്കരണം കൊണ്ടാണ്. കമ്പോള സംസ്കാരത്തിന്റെ ആഡംബര ഭ്രമത്തെയും ആസ്വാദനത്വരയെയും അഴിഞ്ഞാട്ടങ്ങളെയും സാംസ്കാരിക ബോധമുള്ളവര്‍ക്ക് അംഗീകരിക്കാനാവില്ല. പക്ഷേ, പുതിയ ലോകക്രമത്തില്‍ അതൊക്കെയും ഓരോരുത്തരുടെ മൌലികമായിട്ടുള്ള സ്വാതന്ത്യ്രമാണെന്നതല്ല യഥാര്‍ഥ സ്ഥിതി. എങ്കില്‍പിന്നെ അതിന്റെ ദൂഷ്യങ്ങളും പരിണതികളും പറഞ്ഞ് മനസ്സിലാക്കുകയും സഹായിക്കാതിരിക്കുകയും ചെയ്യുക എന്നതിലപ്പുറം പോവാതിരിക്കലാണ് കരണീയം.
  ഏതെങ്കിലും ഒരു ദേശത്തിന്റെ സാമൂഹ്യസാംസ്കാരിക സാഹചര്യത്തിന് അത് ഭീഷണിയോ ഭീതിയോ ആകുന്നുവെങ്കില്‍ നിര്‍ദ്ദിഷ്ടമായ വഴിയിലൂടെ അത് ഇല്ലായ്മ ചെയ്യുന്നതിനുള്ള ശ്രമമാണ് നടത്തേണ്ടത്. ഒരു ദേശത്തിന്റെ ഭരണസംവിധാനത്തിന്റെ നെറികേടിനെതിരെ പ്രസ്തുത ദേശത്തെ ഏതെങ്കിലുമൊരു പൌരനെ അല്ലെങ്കില്‍ ടൂറിസ്റ്റിനെ ഇരയാക്കുന്നത് പുതിയൊരു പ്രശ്നത്തിന്റെ തുടക്കമാണെന്നതല്ലേ നേര്. ചുരുക്കത്തില്‍ ബന്ദിയാക്കലും തട്ടിക്കൊണ്ട് പോകലും കൊലനടത്തലും നടത്തിക്കലും ബോംബിംഗും പീഢനവുമൊന്നും പ്രശ്നപരിഹാരമല്ല. ഹൃദയത്തിന്റെ ഏതോ ഒരു കോണിലെ ക്രൂരഭാവത്തെ രസിപ്പിക്കാമെ ന്നല്ലാതെ അതുകൊണ്ടൊന്നും നേടാനാവില്ല. ഏതൊരു തിന്മയും അതിനെ വസ്തുതാപരമായി വിലയിരുത്തി തിന്മയാണെന്ന് ബോധ്യപ്പെട്ടാല്‍ നിരാകരിക്കാന്‍ മൌലികമായ സ്വാതന്ത്യ്രം എല്ലാവര്‍ക്കുമുണ്ട്. നമുക്കിഷ്ടമില്ലാത്തത് വര്‍ജിക്കുന്നതിന് ആര്‍ക്കും എതിര് നില്‍ക്കാനാവില്ല. അപരനെ ഉപദേശിക്കാനേ നമുക്കവകാശമുള്ളൂ. ആശ്രിതരെന്ന നിലയില്‍ കടപ്പെട്ടവരില്‍ നമ്മുടെ കര്‍ത്തവ്യം നിറവേറ്റുക. അല്ലാത്തവരുടെ കാര്യത്തില്‍ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ നമുക്ക് സാധിക്കുകയില്ല. ഒരുകൂട്ടായ്മയുടെ ജീവിതക്രമത്തിന്റെ അച്ചടക്കശീലമെന്ന നിലയില്‍ നിര്‍ദ്ദേശിക്കുകയും അതിന് വഴങ്ങിയില്ലെങ്കില്‍ കൂട്ടായ്മയില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്യാമെന്നല്ലാതെ നിയമം കയ്യിലെടുക്കാന്‍ നമുക്കെന്തവകാശമാണുള്ളത്.

 ഇസ്ലാമിന്റെ പേരില്‍ തീവ്രവാദം കളിക്കുന്നവര്‍ ഇക്കാലത്ത് സമൂഹത്തിലുണ്ട്. കാര്യകാരണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു വിശകലനമാണ് മുകളില്‍ നടത്തിയത്. അതില്‍ നിന്ന് തന്നെ എന്തിന്റെ പേരിലുള്ള തീവ്രവാദത്തെയും തിരസ്കരിക്കേണ്ടതിന്റെയും എതിര്‍ക്കേണ്ടതിന്റെയും ആവശ്യകത ബോധ്യപ്പെടുന്നതാണ്. ഒരു സാമൂഹ്യവിപത്ത് എന്നതിലുപരി ഇസ്ലാമിന്റെയും മുസ്ലിംകളുടെയും പേരില്‍ കൊണ്ടാടപ്പെടുന്ന തീവ്രവാദത്തിന്റെ വിളവെടുപ്പുരീതി ഇസ്ലാമിന്റെ മൌലികതയെയും ആശയസൌകുമാര്യതയെയും തമസ്കരിക്കുകയാണ്. സ്വാര്‍ഥന്മാര്‍ സങ്കുചിതതാത്പര്യങ്ങള്‍ക്ക് വേണ്ടി ഇസ് ലാമിക നിര്‍ദേശങ്ങളെ സന്ദര്‍ഭത്തിനനുസരിച്ച് അടര്‍ത്തിയെടുത്തവതരിപ്പിക്കുകയാണ്. സാഹചര്യ, പശ്ചാത്തല ബന്ധുരമായ നിയമനിര്‍ദ്ദേശങ്ങളെ തങ്ങളുടെ കല്‍പ്പിത സാഹചര്യങ്ങള്‍ക്കൊപ്പിച്ചു പാകപ്പെടുത്തുന്ന പ്രവണത ആശാസ്യമല്ലാത്തതാണ്. ഇതിന്റെ ഫലമായി ഇസ്ലാമിന്റെ പ്രചരണ പ്രബോധന രംഗത്ത് ഒരുതരം പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണിന്ന്.

 അക്രമണത്തിന്റെയും കൊലവിളിയുടെയും മതമായി ഇസ്ലാം തെറ്റിദ്ധരിപ്പിക്കപ്പെടുകയാണ്. ഇസ്ലാമെന്നാല്‍ ഭീകരവാദമെന്ന അര്‍ഥത്തില്‍ പര്യായവത്കരണം അന്താരാ ഷ്ട്ര വ്യാപനം തന്നെ ഇന്ന് നേടിയിട്ടുണ്ട്. മുസ്ലിം നാമധാരികള്‍ ഖുര്‍ആനും ഹദീസുമുദ്ധരിച്ച് ദുര്‍വ്യാഖ്യാനിച്ച്, താന്താങ്ങളുടെ ലക്ഷ്യപൂര്‍ത്തീകരണത്തിന് അണികളെ പാ കപ്പെടുത്തുമ്പോള്‍ ഇവയെല്ലാം ഭീകരവത്കരിക്കപ്പെടുകയാണ്. ഇസ്ലാം വിരുദ്ധതയു ടെ ഇന്ധനം പേറുന്ന വേദികളും വാര്‍ത്താമാധ്യമങ്ങളും ഈ പ്രചാരണം നന്നായി ആ ഘോഷിക്കുകയാണ്.
  അപക്വമായ ഏതെങ്കിലുമൊരു സംഭവത്തിന്റെ പേരില്‍ പിടികൂടുന്ന അറബി പേരുള്ളവര്‍ക്ക് ബാല്യമുണ്ടായിരുന്നു. ബാല്യകാലത്ത് മുസ്ലിംകള്‍ മദ്റസയില്‍ പോകാറുണ്ട്. അതുകൊണ്ട്, മദ്റസയില്‍ പോയവര്‍ ഇതില്‍ പ്രതിയായതിനാല്‍ മദ്റസകളൊക്കെ ഭീകരവാദ കേന്ദ്രങ്ങളെന്ന് അച്ചുനിരത്താനും കേളികൊട്ടാനും ഇവിടെയാളുകളുണ്ട്. ഇത്തരമൊരു പശ്ചാതലത്തില്‍ തന്റെ ആദര്‍ശത്തിന്റെ സുതാര്യമായ പ്രചാരണ സാധ്യത ആഗ്രഹിക്കുന്നവന്‍ അതിന് സഹായകമാകുന്ന നിലപാടുകളാണെടുക്കേണ്ടത്. ഇവിടെ മറ്റൊരു അപകടം തികച്ചും മൌലിക പ്രധാനമായതുണ്ട്. അതായത് സാമുദായികവും സാമൂഹ്യവുമായ അതിരുകടന്ന അവബോധം വളര്‍ത്തുന്നവര്‍ക്കെന്നും ആദര്‍ശശാലികളോട് അമര്‍ഷമാണ്. കാരണം ആദര്‍ശ പ്രബുദ്ധതക്ക് അതിന്റേതായ മതാത്മകവും ആദ്ധ്യാത്മവുമായ ചില പരികല്‍പ്പനകളുണ്ട്. അത് അവഗണിക്കാവതല്ലെന്നും ആത്മനിഷ്ഠാപരമാണതെന്നും ആദര്‍ശശാലി മനസ്സിലാക്കുന്നു. അതിനാല്‍ തന്നെ അവരില്‍ നി ന്ന് ആദര്‍ശപ്രബുദ്ധതയെ അന്യം നിര്‍ത്തേണ്ടതായി വരുന്നു. അതിന് ആദര്‍ശനിരാസം വളര്‍ത്തി, എന്തുമാകാം, ഏതുമാകാം, എങ്ങനെയുമാകാം, എന്ന നിലപാട് ഇസ്ലാമിന്റെ അടിസ്ഥാന വിഷയങ്ങളുടെ കാര്യങ്ങളില്‍ വരുത്തിത്തീര്‍ക്കും. സമകാലത്തെ തീവ്രവാദപരമായ നിലപാടുകാരില്‍ നമുക്കിത് പ്രകടമായി കാണാവുന്നതാണ്.
  
                                                                                           കടപ്പാട് : മുസ്ലിം വഴി 

Saturday, November 24, 2012

> യുട്ടോപ്പിയ

യുട്ടോപ്പിയ


വാള്‍സ്ട്രീറ്റില്‍ നടമാടിയ ഒരു 
 സമരത്തില്‍ സജീവമായി പങ്കെടുത്ത് 
ഉച്ചയൂണിനു വേണ്ടി വീട്ടില്‍ തിരിച്ചെത്തിയ 
ഭര്‍ത്താവ് തന്റെ മക്കളെ കാണാതെ 
വന്നപ്പോള്‍ ഭാര്യയോട് കാര്യം തിരക്കി. 
ഭാര്യയുടെ മറുപടി ഇങ്ങനെ: “സാമൂഹിക
 വികാസമെന്നാല്‍ കുടുംബത്തിന്റെ
 ആനുപാതികമായ നിരോധനമാണെന്ന്
 ഒരിക്കല്‍ നിങ്ങളെന്നെ പഠിപ്പിച്ചിരുന്നു. 
അതിനാല്‍ അവറ്റകളെ ഞാന്‍ വാടകയ്ക്കു 
കൊടുത്തു. അതുകൊണ്ടു തന്നെ ഇന്നത്തെ 
അന്നവും മുടങ്ങിയില്ല.”

Friday, November 23, 2012

> വര്‍ഗസ്നേഹം

                      വര്‍ഗസ്നേഹം

അബദ്ധത്തില്‍ ഒരു കുഴിയാന
മറ്റൊരു കുഴിയാനയുടെ
ഇരക്കുഴിയില്‍ വീണു.
ഇരകള്‍ വേറെയും
സുലഭമായിരുന്നിട്ടും
കുഴിയിലുള്ള കുഴിയാന
വീണവനെ
സഹര്‍ഷം മാറോടണച്ചു.
ചുംബനത്തെ
ചെറുത്തു നില്‍ക്കാനുള്ള
വൃഥാശ്രമങ്ങള്‍ക്ക്
വിരാമമായതായി
നൃത്ത-ലുപ്ത
മണ്‍തരികള്‍
മൂകമായ് മൊഴിഞ്ഞു.






> ബി പി കുറയുമ്പോള്‍

ബി പി കുറയുമ്പോള്‍

 ഉയര്‍ന്ന രക്തസമ്മര്‍ദത്തെ അപേക്ഷിച്ച് താഴ്ന്ന രക്തസമ്മര്‍ദം അത്ര അപകടകാരിയല്ല. ആരോഗ്യത്തിന്റെയും ശാരീരിക പ്രത്യേകതകളുടെയും അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഓ രോരുത്തരും തികച്ചും വ്യത്യസ്തരാണ്. അതിനാല്‍ തന്നെ ചിലരില്‍ രക്തസമ്മര്‍ദത്തിന്റെ തോത് ഉയര്‍ന്നതായിരിക്കും. മറ്റു ചിലരില്‍ താഴ്ന്നതും. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടാകുന്നില്ലെങ്കില്‍ താഴ്ന്ന രക്തസമ്മര്‍ദത്തെക്കുറിച്ച് ഭയപ്പെടാനാകില്ല.

 ആരോഗ്യവാനായ ഒരാളുടെ രക്തസമ്മര്‍ദം സാധാരണ അവസ്ഥയില്‍ 120/80 ആയിരിക്കും. ഈ അളവില്‍ നിന്നു കുറഞ്ഞുപോകുന്നതാണ് ന്യൂന രക്തസമ്മര്‍ദം (ഹൈപ്പോ ടെന്‍ഷന്‍). 100/60 എന്ന അളവിലോ അതില്‍ കുറവോ ആണെങ്കില്‍ താഴ്ന്ന രക്തസമ്മര്‍ദമായി കണക്കാക്കുന്നു.
രക്തസമ്മര്‍ദം കുറയുമ്പോള്‍ ഹൃദയത്തിലേക്കും തലച്ചോറിലേക്കും മറ്റു പ്രധാന അവയവങ്ങളിലേക്കുമുള്ള രക്തപ്രവാഹം കുറയും. ഈ അവസ്ഥയില്‍ തലയ്ക്കു ഭാരക്കുറവും മന്ദതയും അനുഭവപ്പെടുന്നു. തലചുറ്റല്‍, പെട്ടെന്നുള്ള ബോധക്ഷയം, വിളര്‍ച്ച, പെട്ടെന്ന് ഇരിക്കുകയും നില്‍ക്കുകയും ചെയ്യുമ്പോഴുള്ള വൈഷമ്യങ്ങള്‍, വല്ലാത്ത തളര്‍ച്ച, ശരീരത്തിനാകെ തണുപ്പ് തോന്നുക എന്നിവയും ലക്ഷണങ്ങളാണ്. ചില മരുന്നുകളുടെ ഉപയോഗം മൂലം രക്തസമ്മര്‍ദം കുറയാം. ശസ്ത്രക്രിയയ്ക്കായി നല്‍കുന്ന മരുന്നുകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവരും ഉത്കണ്ഠയുള്ളവരും ഹൃദ്രോഗികളും കഴിക്കുന്ന മരുന്നുകള്‍, ആന്റി ഡിപ്രസന്റുകള്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍ പെടുന്നു.
മദ്യവും ചില രോഗങ്ങളും രക്തസമ്മര്‍ദം കുറയാന്‍ കാരണമാണ്. ആമാശയ വീക്കവും ക്ഷയവും വളരെ അപൂര്‍വമായുണ്ടാകുന്ന അഡിസണ്‍ രോഗവും ഉണ്ടെങ്കില്‍ രക്തസമ്മര്‍ദം കുറയും.
താഴെ പറയുന്ന കാരണങ്ങളാലും ബി പി കുറയും
ശരീരത്തിലെ ജലാംശം നഷ്ടപ്പെടുമ്പോള്‍. ധമനികളില്‍ രക്തം കട്ടപിടിക്കുന്ന കൊറോണറി ത്രോംബോസിസ്, ഹൃദയത്തിന്റെ തകരാറുകള്‍, ഹൃദയം പമ്പു ചെയ്യുന്ന രക്തം കുറഞ്ഞാല്‍. വൈകാരിക വിക്ഷോഭം, അമിത ഉത്കണ്ഠ ഉണ്ടാക്കുന്ന കാര്യങ്ങള്‍ കേള്‍ക്കുന്നത്, ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന വിഷമതകള്‍, ആഘാതങ്ങള്‍, അപകടങ്ങള്‍. ശരീരത്തില്‍ നിന്നു രക്തം നഷ്ടപ്പെടുമ്പോള്‍. ചിലയിനം മരുന്നുകളുണ്ടാക്കുന്ന അലര്‍ജി. ശരീരത്തിനു പെട്ടെന്ന് സംഭവിക്കുന്ന ചില വ്യതിയാനങ്ങള്‍ (ഉദാഹരണം: തലകീഴായി നില്‍ക്കുമ്പോള്‍ അനുഭവപ്പെടുന്ന സമ്മര്‍ദം). മദ്യപാനത്തെ തുടര്‍ന്നുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍. അനസ്തീഷ്യ നല്‍കുമ്പോള്‍. നാഡീവ്യൂഹം തകരാറിലാകുന്ന അവസ്ഥ.ഏതെങ്കിലും അവയവത്തിന്റെ പ്രവര്‍ത്തന വൈകല്യം. വിഷാദവും തളര്‍ച്ചയും ക്ഷീണവും വിളര്‍ച്ചയും കണ്ടാല്‍ രക്തസമ്മര്‍ദത്തിന്റെ തോത് പരിശോധിക്കുക. അധികം മാനസിക പിരിമുറുക്കം അനുഭവിക്കുന്നതും പെട്ടെന്ന് ക്ഷോഭിക്കുന്നതും രക്തസമ്മര്‍ദം താഴുന്നതിനു കാരണമാകും. അമിതമായി മനഃക്ളേശമനുഭവിക്കുന്നവരുടെ സ്ഥിതിയും ഇതു തന്നെ.
മാനസിക സമ്മര്‍ദങ്ങളില്‍ നിന്ന് എത്രയും പെട്ടെന്നു മുക്തരാകണം. ഇടയ്ക്കിടെ രക്തസമ്മര്‍ദ ത്തിന്റെ തോത് കൃത്യമായി പരിശോധിച്ചറിയുക. 
  ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്ന് മുടങ്ങാതെ നോക്കുകയും ഭക്ഷണം ക്രമീകരിക്കുകയും ചെയ്യുക. മദ്യവും മയക്കുമരുന്നും ശീലമാക്കിയവര്‍ അത് ഒഴിവാക്കുക. ശരീരഭാരം അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കുക, വ്യായാമങ്ങള്‍ ലഘുവും മിതവുമായിരിക്കണം. രക്തസമ്മര്‍ദം പൂര്‍വസ്ഥിതിയിലാകുന്നതുവരെ പൂര്‍ണ വിശ്രമമെടുക്കുക. അത്യാവശ്യ ജോലികളില്‍ പോലും മറ്റുള്ളവരുടെ സഹായം സ്വീകരിക്കുന്നതാണുത്തമം. ഇടയ്ക്കിടെ ബോധക്ഷയം ഉ ണ്ടാകുന്നുവെങ്കില്‍ ഉടന്‍ പ്രഥമ ശുശ്രൂഷ ലഭ്യമാക്കണം.

 ജീവിത ചിട്ടകളിലൂടെ, ഭക്ഷണത്തിലൂടെ പൂര്‍ണമായും നിയന്ത്രിക്കാവുന്ന അവസ്ഥയാണ് ന്യൂന രക്തസമ്മര്‍ദം. ചികിത്സക്കു മുമ്പ്, നേരത്തെ ഉപയോഗിച്ചിട്ടുള്ള മരുന്നുകളെക്കുറിച്ചും വിശദവിവരങ്ങള്‍ ഡോക്ടറോട് പറയണം. ഇപ്പോള്‍ കഴിക്കുന്ന ഏതെങ്കിലും മരുന്നുകളാണ് രോഗാവസ്ഥക്ക് കാരണമെങ്കില്‍ അവ ഉപേക്ഷിക്കണം. കഴിക്കുന്ന ഭക്ഷണത്തില്‍ ഉപ്പിന്റെ അംശം കൂട്ടുക. ധാരാളം വെള്ളം കുടിക്കുക.
രക്തസമ്മര്‍ദത്തോടൊപ്പം ഇ സി ജി, എക്സ് റേ, യൂറിനാസിലിസ് ബ്ളഡ് കള്‍ച്ചര്‍ എന്നിവയും പരിശോധിച്ചാണ് ഡോക്ടര്‍ രോഗാവസ്ഥ തീരുമാനിക്കുക.

Thursday, November 8, 2012

> ഓണ്‍ലൈനിലൂടെ ദിവസം 300 മുതല്‍ 10000 വരെ സമ്പാദിക്കൂ...



ഓണ്‍ലൈനിലൂടെ ദിവസം 300 മുതല്‍ 10000 വരെ സമ്പാദിക്കൂ...


 MES(Mumbai stock exchange)യുടെ മേല്‍നോട്ടത്തില്‍ ഒരു ഗവണ്‍മെന്‍റ് ഓണ്‍ലൈന്‍ വര്‍ക്ക്.എല്ലാ ആഴ്ച്ചയും തിങ്കള്‍ മുതല്‍ വെള്ളി വരെ.രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ. റിസര്‍വ് ബാങ്കിന്‍റെ മറ്റു അവധി ദിവസങ്ങളിലും വര്‍ക്ക് ഉണ്ടാവില്ല.
മൊബൈല്‍ഫോണ്‍ വഴിയും വര്‍ക്ക് ചെയ്യാം.പ്രത്യേകം ട്രെയിനിങ്ങും അതിനു ശേഷം മുഴുവന്‍ സമയ സപ്പോട്ടും ഉണ്ടായിരിക്കുന്നതാണ്.അധികം ടൈപ്പ് ചെയ്യാനോ പഠിച്ചെടുക്കാനോ ഇല്ലാതെ ചില ക്ലിക്കുകള്‍ മാത്രം ഉപയോഗിച്ച് ചെയ്യാവുന്ന ലളിതമായ വര്‍ക്ക്.നിങ്ങളുടെ പെര്ഫോമന്‍സിനനുസരിച്ചായിരിക്കും സമ്പാദനത്തിന്റെ മികവ്.മറ്റു ജോലികള്‍ക്ക് കൂടെ, പ്രത്യേകം സമയം നീക്കിവെക്കാതെ വര്‍ക്ക് ചെയ്യുക.വര്‍ക്കിന്റെ എല്ലാ അന്തിമ തീരുമാനങ്ങളും ഇന്ത്യന്‍ സര്‍ക്കാര്‍, RBI എന്നിവരില്‍ സംക്ഷിപ്തമായിരിക്കും

  വര്‍ക്ക് ചെയ്യാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ അത്യാവശ്യമാണ്.
  •    ID Proof--ന്‍റെ 2 copy
  •   SBI bank account and 2 check leaf/book
  •    4 പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ
  •   ട്രെയിനിംഗ് ഫീസും ഫുള്‍സപ്പോട്ടും രജിസ്ട്രേഷനും കൂടി  Rs1750/-without PAN Card (PAN Card ഉള്ളവര്‍ക്ക് Rs1650/-)                                    
  •       Bank Pass Book—ന്‍റെ കോപ്പി.
  •  ബാങ്ക് അക്കൗണ്ടില്‍ Rs2000/- ഉണ്ടായിരിക്കണം
 മറ്റു നിര്‍ദേശങ്ങള്‍ പിന്നീട് അറിയിക്കും.താല്പര്യം ഉള്ളവര്‍ മെയില്‍   ചെയ്യുക.
+919961100468*
Sits -India Ltd,Cochin,082021
*Don’t try to call this number as i am a student.
Sent to mail for more detail and join.




NB;സംശയങ്ങള്‍ കമന്റ് വഴിയും അറിയിക്കാം.
  SBI Account അല്ലാത്തതും പരിഗണിക്കും.

Tuesday, November 6, 2012

> സംഘട്ടനം


സംഘട്ടനം..!

വിഭിന്ന മെയ്യുകളാണ്
ശത്രുക്കളെന്നു ഞാന്‍ ധരിച്ചിരുന്നു.
അതിനെ ശത്രുതയുടെ ഗോഡൌണില്‍
ഞാനൊരു റൈഡിന് ചെന്നു.
എന്നാല്‍,
എന്നെ ആദ്യമായി എതിരേറ്റത്
യുദ്ധ പടയങ്കിയണിഞ്ഞ
ചില വാക്കുകളും പ്രവര്‍ത്തികളുമായിരുന്നു.
പിതാവും മകനും
മാതാവും പിതാവും
ഗുരുവും ശിഷ്യനും
എലാവരും അവിടെ ഫൈറ്റില്‍ തന്നെ.
ഒരുമിച്ചുണരുകയും ഉറങ്ങുകയും
കാണുകയും കരയുകയും ചെയ്യുന്ന
നയനങ്ങള്‍ മാത്രമാണ്.
മിത്രങ്ങളെന്ന് മനസ്സിലാക്കി
പുറത്ത് വന്നപ്പോള്‍
തല്‍ക്ഷണമൊരു മഹിളാമണി...
ഉടന്‍,ഒരു കണ്ണടഞ്ഞും മറ്റേത് തുറസും
ഞാനെന്‍റെ സമവാക്യം തിരുത്തി.
മിത്രങ്ങള്‍ വാക്കിലൊതുക്കി..

Sunday, November 4, 2012

> കാലചിത്രം



കാലചിത്രം



അന്ന്:
മണലാരിണ്യത്തില്‍ വിയര്‍പ്പൊഴുക്കി
ഗാന്ധിത്തലകള്‍ക്ക് ജന്മം നല്‍കി
ത്രീജി മൊബൈലും,ഫോര്‍ജിയും ലാപ്ടോപും
അവന് നവലോകം പണിതു.
അക്ഷരമുറ്റത്ത് നിന്നെത്തി വല്ലുയ്മ്മാ....യെന്ന്-
വിളിച്ച ഇളം കുരുന്നിനെ നോക്കി അയാള്‍ ഗര്‍ജ്ജിച്ചു.
‘’ഗ്രാന്‍ മദര്‍ ’’



ഇന്ന്:
ആഗ്രഹങ്ങളും അഭിലാഷങ്ങളും ചേരാതണഞ്ഞ
വൃദ്ധാഭയ കേന്ത്രത്തിലെ ഇരുള്‍ മുറിയില്‍
അനന്തതയിലേക്കവര്‍ കണ്ണും നട്ടിരുന്നു....
പാദയോരത്തിലൂടെ ചീറിവന്ന് ബ്രേക്കിട്ട­-
ആഡംബര കാറില്‍ നിന്നും അയാളിറങ്ങി.
വാര്‍ദ്ധക്യം തീര്‍ത്ത മുഖവും കുഴിഞ്ഞ നയനങ്ങളും,
സ്വപ്ന ലോകത്ത് നിന്നുണര്‍ന്ന ഇരുവരെയും നോക്കി.
അവനൊന്നു ചിരിച്ചു.


                                                                                                                                                ജ്വാല 

Thursday, November 1, 2012

> നോ പാര്‍ക്കിംഗ്...!



നോ പാര്‍ക്കിംഗ്...!

‘നോ... പാര്‍ക്കിംഗ്’. വലിയ ബോര്‍ഡ്.
ഇനിയിവിടെ നിറുത്താന്‍ സ്ഥലമുണ്ടായിരിക്കില്ല.
‘സ്ത്രീധനം വാങ്ങല്‍ ശിക്ഷാര്‍ഹം’ രജിസ്റ്റര്‍ ചെയ്ത
വിവാഹം സ്ത്രീധനം കാണാതിരിക്കില്ല.
‘മാംസവില്‍പന തീര്‍ത്തും നിര്‍ത്തലാക്കി’. പക്ഷേ,
തെരുവ് വേശ്യകളുടേത്.
അയാള്‍ അന്വേഷിച്ചു; ‘എവിടെയാണ് ഭ്രാന്താലയം?




 




> വിശപ്പ്....?


         വിശപ്പ്....?


പത്തായപ്പുരയില്‍
വെറുതെ ചിരട്ടകള്‍
നിറച്ചിരിക്കുന്നു.

വീപ്പകളിലൊക്കെയും
 വെള്ളെലിക്കുഞ്ഞുങ്ങളും
 പൊടിപിടിച്ചമാറാലകളും. 
                                                      

അടുപ്പത്തിരിക്കുന്ന കലത്തില്‍
തിളച്ചുവറ്റിയ വെള്ളവും
പട്ടിണി തീര്‍ത്ത ആവിയും.

ഈ കുട്ടികളെന്തേ
കരഞ്ഞുറങ്ങുന്നില്ലേ?                                  
ഉറക്കമേ, പതിവ് തെറ്റിച്ച്                         
വഞ്ചിക്കാനൊരുങ്ങുന്നോ?

വലിഞ്ഞൊട്ടിയ ഉരുപ്പിടിയില്‍
വില്‍ക്കാനിനിയിറച്ചിയില്ല.
മാനം തുലയ്ക്കാന്‍
ചങ്കിലെ പിടച്ചിലനുവധിക്കുന്നില്ല.

വൃക്ക പറിച്ചും കരള്‍ പിഴുതും
ചോരയൂറ്റിയും പോറ്റി.
ഇനിയും ഒഴികഴിവ് പറയാതെ
മരണം കൂടെയുണ്ട്.

ചേട്ടനെപ്പോലെ ഒരു കയര്‍--
ക്കുരുക്കിയതിലൊടുങ്ങാനും
മരച്ചീനി കട്ടെടുത്ത് കുറുക്കിയിളക്കി
വിഷം ചേര്‍ത്ത് വിളമ്പാനുമാറിയാം.

പക്ഷേ, പേടിയാണ്, മരണത്തിന്‍റെ
നിഴലിനെയും നീരാളിക്കൈകളെയും
ദയതൊടാത്ത കൂച്ചുവിലങ്ങിനെയും.

                        ***     ***   ***

                                                                                                                                                        ജ്വാല