Friday, November 23, 2012

> വര്‍ഗസ്നേഹം

                      വര്‍ഗസ്നേഹം

അബദ്ധത്തില്‍ ഒരു കുഴിയാന
മറ്റൊരു കുഴിയാനയുടെ
ഇരക്കുഴിയില്‍ വീണു.
ഇരകള്‍ വേറെയും
സുലഭമായിരുന്നിട്ടും
കുഴിയിലുള്ള കുഴിയാന
വീണവനെ
സഹര്‍ഷം മാറോടണച്ചു.
ചുംബനത്തെ
ചെറുത്തു നില്‍ക്കാനുള്ള
വൃഥാശ്രമങ്ങള്‍ക്ക്
വിരാമമായതായി
നൃത്ത-ലുപ്ത
മണ്‍തരികള്‍
മൂകമായ് മൊഴിഞ്ഞു.






2 comments:

  1. വര്‍ഗ്ഗ സ്നേഹം കാണിക്കുന്ന
    കുഴിയാന ഇരയാണെന്ന് കരുതിയാല്‍
    അവിടെ തുടങ്ങും രണ്ടു കുഴിയാനകലളുടെയും
    നാശം ...

    ReplyDelete