Saturday, October 27, 2012

> പ്രവാചക നിന്ദ: മിഡിലീസ്റ്റിലെ ഹണ്ടിംഗ്ടന്‍ ചിരിക്കുന്നു.


പ്രവാചക നിന്ദ: മിഡിലീസ്റ്റിലെ ഹണ്ടിംഗ്ടന്‍ ചിരിക്കുന്നു.
  നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന കുരിശു യുദ്ധത്തിന്‍റെ പൊടിയടങ്ങിയപ്പോള്‍ പശ്ചിമേഷ്യന്‍ മണ്ണില്‍ സാമ്രജത്വത്തിന്റെ കഴുക കണ്ണുകളാണ് യഥാര്‍ത്ഥത്തില്‍ അവശേഷിച്ചത്. ‘’Operation desert storm’’ എന്ന് പാശ്ചാത്യ മാധ്യമ മേധാവിത്യം ഓമനപ്പേരിട്ട് വിളിച്ചു കൊണ്ട്, ഭാസുരമായിരുന്ന ഇറാഖിന്‍റെ മണ്ണിലേക്ക് സൈനിക ആക്രമണം നടത്തുന്നത് വരെ നീണ്ടു കിടക്കുന്ന സാംസാരിക നയതന്ത്ര അധിനിവേശവും അനന്തരം ‘ഓപറേഷന്‍ ജെറോനിമോ’ വരെ എത്തി നില്‍ക്കുന്ന ശൂര പ്രകടനങ്ങളും   ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് മിഡില്‍ ഈസ്റ്റിനു ബാക്കി വെക്കുന്നത് ഒട്ടനേകം ആശങ്കകള്‍ മാത്രമാണ്.ഈയിടെ ജെറോനിമോ സ്റ്റെയിലില്‍ ലിബിയയില്‍ എംബസി ആക്രമണവുമായി ബന്ധപ്പെട്ട് സൈനിക നീക്കം നടത്തുന്നതിനെ കുറിച്ചുള്ള ചൂടേറിയ ചര്‍ച്ച അമേരിക്കയില്‍ നിന്നും ഉയര്‍ന്നു കേട്ടിരുന്നു.ഒരു വംശത്തിന്റെ ധ്വംസന ദാഹത്തിന്റെ തീക്ഷ്ണത അളവറ്റതാണെന്ന് ചില പ്രസ്താവനകള്‍ പറയാതെ പറഞ്ഞ് പോകുന്നുണ്ട്. ‘ക്രിസ്റ്റിസണ്‍ ജില്ലഡ് പോസ്റ്റില്‍’ കാര്‍ട്ടൂണ്‍ വരച്ചു തിരികൊളുത്തിയ പ്രവാചകാവഹേളനത്തിന്‍റെ ആവിഷ്കരണത്തിന് പുതുനിറം പകരുകയാണ് ജൂത-ക്രിസ്തീയ-സയണിസ്റ്റ് ലോബികള്‍.
  ‘സാംബസിലി’ എന്ന വ്യക്തിയെ കരുവാക്കിക്കൊണ്ട് അശ്ലീല സിനിമാ രംഗത്ത് പ്രശസ്തനായ സാംബക്കിള്‍ എന്ന സംവിധായകനെ, തലപ്പത്ത് നിര്‍ത്തി ‘ഇന്നസെന്‍റ്സ് ഓഫ് മുസ്‌ലിംസ്’ എന്നാ പ്രവാചകരെ നിന്ദിക്കുന്ന പടം പിടിച്ചത് കാലിഫോര്‍ണിയക്കാരനായ ‘സകരിയ ബുത്രോസ്’ എന്ന ക്രിസ്തീയ കോപ്റ്റിക് പുരോഹിതനാനെന്ന്‍ തിരിച്ചറിയുമ്പോഴാണ് Samuel p.huntinden ആവിഷ്കരിച്ച ‘Clash of civilization’ നെഞ്ചില്‍ വന്നു തറക്കുന്നത്.ഗാമയുടെ പര്യടനത്തില്‍ തുടങ്ങിയ കിഴക്കിനോടുള്ള അടങ്ങാത്ത വൈരാഗ്യത്തിന്റെ നികൃഷ്ടമായ അനന്തരഫലങ്ങള്‍ അടയാളപ്പെടുത്തുന്നത്, എണ്ണയൂറ്റാന്‍ ഒരു ജനതയെ ഒന്നടങ്കം തീവ്രവാദി പരിവേഷമണിയിച്ചതു മാത്രമല്ല, മറിച്ച് നവ ആന്‍റി ഇസ്ലാമിസ്റ്റ് ഭീകരത കഴുതറുക്കാന്‍ നോക്കുന്ന കിഴക്കിന്റെ സ്വത്വം വിളിച്ചു പറയുന്നുണ്ട് എന്നുകൂടിയാണ്. എന്നാല്‍ അങ്കിള്‍സാം വിത്ത് പാകി കൊയ്തെടുത്ത (ആന്‍റി അമേരിക്കന്‍) ഏകാധിപത്യത്തിന്‍റെ തറവാട് മുറ്റത്ത്‌ വെച്ച് തന്നെയാണ് പ്രവാചക നിന്ദാ പ്രധിഷേധത്തിന്‍റെ കൊടുങ്കാറ്റുകള്‍ക്ക് മുളപൊട്ടിയാതെന്നും തല്‍ഫലമായി അമേരിക്കക്ക് ഒരു പൗരനെ നഷ്ടപ്പെട്ടെന്നും മനസ്സിലാക്കുമ്പോള്‍ പുതുകാല പുലരി സ്വപ്നം കണ്ടുണര്‍ന്ന ഒരു സമൂഹത്തില്‍ പ്രത്യാശകളുളവാകുന്നുണ്ട്.


        

എരിതീയിലെ എണ്ണ പകരല്‍
   ഇന്നസെന്‍റ്സ് ഓഫ് മുസ്‌ലിംസ്’ എന്നാ സിനിമ എടുത്തു കളയണമെന്ന പൊതു വികാരത്തെ മാനിക്കാന്‍ google-ഉം youtube-ഉം ഒന്നും തയ്യാറായിരുന്നില്ല എന്നത് വസ്തുതയാണ്.’വാഷിംഗ്‌ടണ്‍ ഡിസി’യില്‍ നിന്നടിച്ചിറങ്ങുന്ന News week,Time തുടങ്ങി, വിശ്വമാധ്യമ ലോകം ഭരിക്കുന്ന ജേണലുകള്‍ ഒക്കതന്നെയും ന്യൂനപക്ഷത്തിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്തുകൊണ്ടാണ് വിപ്ലവത്തിന്റെ രണഭേരി മുഴക്കുന്നത്. കോപ്പന്‍ഹേഗനില്‍ പ്രവാചകരെ അവഹേളിക്കാന്‍ സര്‍വ്വ സന്നാഹങ്ങളും ക്രിസ്റ്റിസണിന് ഒരുക്കി നല്‍കിയതില്‍, ഭൂരിപക്ഷ പ്രീണനത്തിന്റെ നയത്തില്‍ കവിഞ്ഞൊന്നുമില്ല.ദൈവികമായ സാംസ്കാരിക വായനാ ലോകം പ്രവാചക നിന്ദ, വിവാദ സിനിമ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുമ്പോഴും ‘’Muslim rage’’ എന്ന പേരില്‍ ‘അയാന്‍ ഹിര്‍സി അലി’യുടെ ന്യൂസ് വീക്കില്‍ വന്ന ലെഖനം, സ്വത്വമുള്ള ഇസ്ലാമിനെ പോതുജനത്തിലേക്ക് വലിച്ചിഴച്ചു അപഹസിക്കാന്‍ കളമൊരുക്കി നല്‍കാനും ശ്രദ്ധപുലര്‍ത്തുന്നുണ്ട് എന്നതിന്റെ തെളിവാണ്.
കുളം കലക്കി മീന്‍പിടുത്തം
   
   അണിയറയില്‍ ഒരുപറ്റം സൂത്രശാലികളായ വക്രബുദ്ധികളുടെ സക്രിയത്വം നുരയുന്നുണ്ട്.ഫണ്ടമെന്റലിസ്റ്റ്,ഇസ്ലാമിസ്റ്റ് പ്രവര്‍ത്തകര്‍ ജീവന്‍-മരണ പോരാട്ടത്തിനിറങ്ങുന്ന തെരുവുകാഴ്ച്ച മുഴക്കുന്നത് ഒരു തരം മതഭ്രാന്തിന്‍റെ പടഹധ്വനി മാത്രമാണ്.
  പറിച്ചു നടുന്ന സാംസ്കാരിക പൈതൃകത്തിന്റെ വീണ്ടെടുപ്പിനും  പൊടി പിടിച്ച ചരിത്ര സ്മാരകങ്ങള്‍ പൊടി തട്ടിയെടുത്ത് നവയുഗത്തില്‍ അമരത്വത്തിന്‍റെ ഭാവം പകര്‍ന്നും വഴി നടത്താന്‍ ധൈഷണികമായ പിന്‍ബലം അനിവാര്യമാണ്. വംശീയ വിദ്വേഷത്തിന്റെ നെടുസമവാക്യങ്ങളും കരിദര്‍ശനങ്ങളും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ശാപമായി നില്‍ക്കാനനുവദിക്കുന്നത് മാനുഷികമല്ല. മാനുഷിക മൂല്യങ്ങളുടെ ചക്രവാളത്തിനപ്പുറം ഒരു തീരം അസ്സാധ്യമാണെന്ന കാഴ്ച്ചപ്പാടിലേക്ക് പൊതുശ്രദ്ധ പിഴുതു മാറ്റേണ്ടതുണ്ട്.

                                         ജ്വാലമാസിക

5 comments:

  1. ഹൗ..
    നോം വാത്സ്യായനന്‍ തന്നെ വേണംല്ലെ ആദ്യത്തെ
    കമന്റിടാന്‍...!
    അങ്ങിനെ ആര്‍ക്കെങ്കിലും എന്തെങ്കിലും സിനിമകൊണ്ടോ, വീഡിയോ കൊണ്ടോ നിന്ദിക്കാന്‍ പറ്റുന്നതാണോ പ്രവാചകനെ?
    എന്തിനീ പുകിലുകള്‍?
    എല്ലാമുപേക്ഷിക്കൂ..
    വാത്സ്യായനന്റെ കൂടെ വരൂ..
    കാമപൂര്‍ത്തിക്കായി ശ്രമിക്കൂ..

    വാല്‍ക്കഷ്ണം : ഇതും കാമപൂര്‍ത്തിക്കുള്ള മാര്‍ഗ്ഗമാവാമല്ലേ?
    കഴുതക്കാമം... അതെങ്ങിനെയെങ്കിലും തീര്‍ത്തല്ലെ പറ്റുള്ളൂ?

    ReplyDelete
    Replies
    1. വാത്സായനന്‍ പറഞ്ഞത് ശരി തന്നെ, എന്നാലും അനുയായികള്‍ക്ക് ഒരു സമാധാനം വേണ്ടേ? അതൊരു കാമാപ്പൂര്ത്തീ കരണമായി കാണാന്‍ കഴിയുന്നവരും ഉണ്ട്.

      Delete
  2. ശരിയാ ഒരുതരം കാമാപ്പൂര്തീകരണം

    ReplyDelete
  3. നന്നായിരിക്കുന്നു ഈ ബ്ലോഗും എഴുത്തും....ഈ മേഖലയില്‍ വഹാബികലാണ് കൂടുതലും...ഇതുപോലോത്ത ഇടപെടല്‍ തീര്‍ത്തും ആവശ്യമാണ്‌. ഒഴിവു കിട്ടിയാല്‍ ഇവിടെയൊന്നു വരിക..... http://www.seluahmed.co.cc/

    ReplyDelete
    Replies
    1. വരാം. നാഥന്‍ തുണക്കട്ടെ..........

      Delete