Thursday, October 25, 2012

> പ്രകൃതി എഴുത്തുകള്‍/കഥ









പ്രകൃതി എഴുത്തുകള്‍




ഒഴുകിയെത്തിയ പടിഞ്ഞാറന്‍ കാറ്റ് പൂവിനോട് കഥ
പറഞ്ഞുകൊണ്ടിരിക്കുമ്പോഴായിരുന്നു.പൂമ്പാറ്റയുടെ
ഇടപെടല്‍.കാറ്റ് കഥ മതിയാക്കി പിരിഞ്ഞു പോയപ്പോഴും പൂമ്പാറ്റ മധുരം നുകര്‍ന്നു കൊണ്ടിരുന്നു. അപ്പോഴും ഇതൊന്നുമറിയാതെ അപ്പുറത്തെ കൊമ്പിലെ പൂമൊട്ട് തന്‍റെ ഭാവി നെയ്ത്കൊണ്ടിരിക്കുകയായിരുന്നു. ജീവിതത്തിന്‍റെ ചാപല്യങ്ങളെ കുറിച്ച് ഓര്‍ക്കാതെ, ‘വീണ പൂവിന്‍റെ’  വരികള്‍ പാടാതെ, കടന്നു വരുന്ന വിരുന്നുകാരെ പരിചയപ്പെടാതെ, പ്രകൃതിയുടെ ‘നിലവിളികള്‍’ കേള്‍ക്കാതെ.....!!!
***   ***   ***   ***
സ്പര്‍ശനത്തിന്‍റെ സൗന്ദര്യം ആസ്വദിക്കുന്നതിനു മുമ്പേ തൊട്ടാവാടി ഉണങ്ങിപ്പോവുന്നു. നട്ടുച്ച വെയിലിലും മരം കോച്ചുന്ന തണുപ്പിലും കുത്തിച്ചൊരിയുന്ന മഴയിലും ആടിയുലയുന്ന കാറ്റിലും വിരിഞ്ഞു നിന്ന ഈ സസ്യം, ഒരു ചെറിയ അനക്കത്തില്‍ വാടിപ്പോവുന്നു, അതാണതിന്‍റെ
സൗന്ദര്യം. തൊട്ടാവാടി ചെടിക്ക് ചുറ്റും ആവരണം ചെയ്യപ്പെട്ട മുള്ളുകള്‍ അതിന്‍റെ സൗന്ദര്യത്തിന്‍ മാറ്റും രക്ഷയും കൂട്ടുന്നു.നാണം മാറ്റി മാറിടം വിരിച്ചു വരുന്ന ഒരു നാള്‍ അതിന്‍റെ മുള്ളുകള്‍ പിഴുതെറിഞ്ഞ് സമൂഹമദ്ധ്യേ ചവിട്ടിയരക്കപെടും.
***   ***   ***   ***
പുഴക്കടവ് വരെ എത്തി നില്‍കുന്ന കാട്ടു തീ, മറുകരയിലേക്ക് പാലം കാത്തു നില്‍ക്കുന്നു. നിറയാത്ത എന്റെ മനസ്സിലേക്ക് എല്ലാം പിടിച്ചിട്ടു കൊണ്ടിരിക്കുന്നു. കാറ്റ് ആഞ്ഞു വീശി. മുളകള്‍ പരസ്പരം ചേര്‍ന്ന്‍ നിന്ന്‍ അഗ്നി ദേവന് പാലമൊരുക്കി.തീ മറുകരയില്‍ കടന്നു ആക്രമണം തുടങ്ങിയപ്പോള്‍, കാറ്റും തീയും ഒന്നിച്ചു ആര്‍ത്തു ചിരിച്ചു. അപ്പോഴും അവിടെ ഒരു ചെറിയ നിലവിളി മുഴങ്ങിക്കേട്ടിരുന്നു.
***   ***   ***   ***

നിവര്‍ന്നു നില്‍ക്കുന്ന നീലാകാശത്തിന്റെ വിരിമാറില്‍ പുഞ്ചിരി തൂകി വെട്ടം പരത്തി കൊണ്ടിരിക്കുന്ന പൂര്‍ണ്ണ ചന്ദ്രന്‍. ഭൂമിയില്‍, മരങ്ങള്‍ ആയിരം കൈകള്‍ വീശി അമ്പിളിയെ സ്വാഗതം ചെയ്തു.അന്ധകാര മറവിലെ അരുതായ്മകള്‍ അറുത്ത് മാറ്റിയായിരുന്നു ആ നിലാവിന്റെ ആഗമനം.വെളിച്ചം മറക്കാന്‍ ഒളിയമ്പുമായി കടന്നു കയറിയ മേഘത്തിന്റെ കറുത്ത ഇരിമ്പുദണ്‍ഢുകളെ വെളിച്ചമാക്കി നിലാവ് ഭൂമിയെ ചുമ്പിച്ചു കൊണ്ടിരുന്നു.
***   ***   ***   ***
വേനല്‍ മഴ ഒന്ന് പാളി നോക്കി പിരിഞ്ഞു പോയി.ആരെയും കൊതിപ്പിക്കുന്ന പുതുമണ്ണിന്റെ നറുമണം പരക്കെ പടര്‍ന്നു.വാടിയ ചെടികള്‍, ആ ജലധാരയെ ഒന്ന് വാസനിച്ചെങ്കിലും അല്പം പോലും സേവിച്ചില്ല.ഇനിയും ആകാശം നിറഞ്ഞു പെയ്യുമെന്ന്‍ നിനച്ച ഭൂമിക്ക് തെറ്റി. ചിരിയും കരച്ചിലും ബന്ധിച്ച ഒരു നൊമ്പരത്തോടെ മഴ വിട പറഞ്ഞിരുന്നു.ഉച്ച വെയിലിന്റെ മൂര്ദന്യത്തില്‍ ഭൂമി സ്വയം വിയര്‍ത്തു, ഒരു തുള്ളി നീരായി ഒഴുകി.
***   ***   ***   ***
ഇന്നലെ രാത്രി പെയ്ത മഞ്ഞിന്‍ തുള്ളികള്‍ പച്ചിലത്തുമ്പുകളില്‍  അവശേഷിച്ചിരുന്നു.കിഴക്കിന്റെ മലമടക്കുകള്‍ക്കപ്പുറം അര്ക്കന്‍ തല ഉയര്‍ത്തി കണ്ണ് തുറന്നപ്പോള്‍ വൈര്യമുത്ത് പോലെ വിളങ്ങി നില്‍ക്കുന്ന മഞ്ഞു തുള്ളികള്‍ കണ്ട് കണ്ണ്‍ മഞ്ഞളിച്ചു.ഇളം തെന്നലിന്റെ മൂളിപ്പാട്ടിന് കാട്ടരുവി താളം പിടിച്ചപ്പോള്‍ അറിയാതെ പച്ചിലകള്‍ നൃത്തം വെച്ച് തുടങ്ങി.മണ്ണിലേക്ക് തല തള്ളി വീണ വീര മുത്ത് ഭൂമിക്ക് ചെറിയ കുളിരേകിയെങ്കിലും പച്ചില വാടിതുടങ്ങിയിരുന്നു


                                          ജ്വാല മാസിക

4 comments:

  1. ഫോണ്ട് പ്രശ്നം....വായിക്കാന് വളരെ പ്രയാസം

    ReplyDelete
  2. തുടക്കമാണെന്ന്‍ തോന്നുന്നു. ഉഷാറായിട്ടുണ്ട്.

    ReplyDelete
  3. ഫോണ്ടിന് ചെറിയ പ്രശ്നം ഉണ്ടെന്നു തോന്നുന്നു. ചിലപ്പോള്‍ ബ്രൌസറിന്റെ പ്രശ്നമായിരിക്കാം.

    ഇതൊരു മോഡേന്‍ എഴുത്തെന്നു തോന്നുന്നു. നന്നായിട്ടുണ്ട്, ഇനിയും ശ്രദ്ധിക്കണം. വിജയാശംസകള്‍ നേര്‍ന്നു കൊണ്ട്.

    പോള്‍മാത്യു. ട്ട്രിവാണ്‍ട്രം.

    ReplyDelete
  4. എല്ലാ കമന്റുകള്ക്കും നന്ദി അറിയിക്കുന്നു.

    ReplyDelete